ഇരിട്ടി: കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് സെക്രട്ടറി കീഴൂർക്കുന്നിലെ ലീലാലയത്തിൽ സി.വി.രാജൻ (70) അന്തരിച്ചു.പുന്നാട് സർവീസ് സഹ. ബേങ്ക് ഡയറക്ടർ, ഐ.എൻ.ടി.യുസി കീഴൂർക്കുന്ന് യൂണിറ്റ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ ഗോവിന്ദക്കുറുപ്പിൻ്റെയുംസി.വി.നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: കെ.കെ.ലീല. മക്കൾ: കെ.കെ.രജീഷ് (മാനേജർ, ഫൈവ് സ്റ്റാർ ക്രഷർ, കീഴൂർക്കുന്ന്), കെ.കെ.രമ്യ . മരുമക്കൾ: സന്തോഷ് കുമാർ (പുന്നാട് സർവീസ് സഹ.ബാങ്ക് കീഴൂർ ബ്രാഞ്ച് മാനേജർ), പി.വി.സ്വഹ് ന, സഹോദരങ്ങൾ: സി.വി ദാമോദരൻ, സി.വി.രവീന്ദ്രൻ, സി.വി.മോഹനൻ, സി.വി.ദാക്ഷായണി, സി.വി.ശ്യാമള.പരേതനായ സി.വി.ബാലൻ സംസ്ക്കാരം: 8/06/023 (വ്യാഴാഴ്ച) വൈകീട്ട് 2 മണിക്ക് വള്ളിയാട് തറവാട്ട് ശ്മശാനത്തിൽ
Congress leader CV Rajan passed away.