ഏഴ്വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

ഏഴ്വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.
Jun 7, 2023 11:33 PM | By Daniya

മാവേലിക്കരയില്‍ ഏഴ്വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ട പ്രതി മഹേഷിന്റെ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേഷിനെ മാവേലിക്കര പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം. അടുത്തുള്ള ബന്ധുവീട്ടിലായിരുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് നക്ഷത്ര വെട്ടേറ്റുകിടക്കുന്നത് കണ്ടത്. പുറത്തേക്കോടിയ സുനന്ദയെയും മഹേഷ് ആക്രമിച്ചു.ആക്രമണത്തില്‍ സുനന്ദയുടെ കൈക്ക് വെട്ടേറ്റു. മഴു ഉപയോഗിച്ചാണ് മഹേഷ് കുട്ടിയെ വെട്ടിയത്. മൂന്ന് വര്‍ഷം മുന്‍പ് മഹേഷിന്റെ ഭാര്യ വിദ്യ ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന ഇയാള്‍ പിതാവ് മരിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.

A seven-year-old girl was hacked to death by her father.

Next TV

Related Stories
എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ പിതാവ്

Sep 28, 2023 01:04 PM

എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ പിതാവ്

എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ...

Read More >>
ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം സ്വർണം

Sep 28, 2023 10:44 AM

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം സ്വർണം

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം...

Read More >>
താല്‍ക്കാലിക നിയമനം

Sep 28, 2023 10:29 AM

താല്‍ക്കാലിക നിയമനം

താല്‍ക്കാലിക...

Read More >>
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

Sep 28, 2023 09:19 AM

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക്...

Read More >>
അപേക്ഷ ക്ഷണിച്ചു

Sep 28, 2023 07:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
Top Stories