---
title: "മാവേലിക്കര പുന്നമൂട്ടില്‍ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്രയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്"
english_title: "The postmortem of Nakshatra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120620/the-postmortem-of-nakshatra"
published_at: "2023-06-08T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64816b2b85529_Screenshot_2023-06-08-11-09-16-93_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# മാവേലിക്കര പുന്നമൂട്ടില്‍ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്രയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

> **Lead Summary:** **മാവേലിക്കര**: പുന്നമൂട്ടില്‍ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയ ആറു വയസുള്ള നക്ഷത്രയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്. നക്ഷത്രയുടെ കഴുത്തിന്റെ വലതുഭാഗത്താണ് മഴു കൊണ്ടുള്ള വെട്ടേറ്റത്.കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതി ശ്രീമഹേഷ് പൊലീസ് കസ്റ്റഡിയിലും അക്രമാസക്തനാണ്. ഇയാള്‍ മയക്കുമരുന്നിനു അടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

## Article Content

**മാവേലിക്കര**: പുന്നമൂട്ടില്‍ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയ ആറു വയസുള്ള നക്ഷത്രയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്. നക്ഷത്രയുടെ കഴുത്തിന്റെ വലതുഭാഗത്താണ് മഴു കൊണ്ടുള്ള വെട്ടേറ്റത്.കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതി ശ്രീമഹേഷ് പൊലീസ് കസ്റ്റഡിയിലും അക്രമാസക്തനാണ്. ഇയാള്‍ മയക്കുമരുന്നിനു അടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ശ്രീമഹേഷിന്റെ വെട്ടേറ്റ അമ്മ സുനന്ദ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെയാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നക്ഷത്രയെ സ്വന്തം അച്ഛന്‍ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. നക്ഷത്രയുടെ സംസ്‌കാരം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പത്തിയൂരില്‍ അമ്മ വിദ്യയുടെ വീട്ടുവളപ്പില്‍ നടക്കും. വൈകിട്ട് ഏഴരയ്ക്കാണ് സംഭവമുണ്ടായത്.

ബഹളം കേട്ട് തൊട്ടടുത്ത വീട്ടില്‍ നിന്ന് അമ്മ സുനന്ദ ഓടിയെത്തിയപ്പോള്‍ കണ്ടത് വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷത്രയെയാണ്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും പിന്തുടര്‍ന്നെത്തിയ ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു.

നക്ഷത്രയുടെ അമ്മ മൂന്നു വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്നു ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചതിനുശേഷമാണ് നാട്ടിലെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120620/the-postmortem-of-nakshatra)