---
title: "പ്രതികൂല കാലാവസ്ഥ; വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി"
english_title: "Train service nov 22"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12063/train-service-nov-22"
published_at: "2021-11-22T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619af5ec6e92d_images - 2021-11-22T071359.996.jpeg"
keywords: []
---

# പ്രതികൂല കാലാവസ്ഥ; വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി

> **Lead Summary:** **തിരുവനന്തപുരം : **ആന്ധ്രപ്രദേശിൽ വെള്ളപ്പൊക്കം കാരണം ഇന്നും കേരളത്തില്‍ നിന്നുമുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

## Article Content

**തിരുവനന്തപുരം : **ആന്ധ്രപ്രദേശിൽ വെള്ളപ്പൊക്കം കാരണം ഇന്നും കേരളത്തില്‍ നിന്നുമുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഇന്ന് സര്‍വീസ് നടത്തില്ല. നാഗര്‍കോവില്‍-തിരുവനന്തപുരം പ്രതിദിന സര്‍വീസ് റദ്ദാക്കി.

തിരുച്ചി-തിരുവനന്തപുരം ഇന്റര്‍സിറ്റി തിരുനെല്‍വേലിയില്‍ സര്‍വീസ് അവസാനിപ്പിക്കും. പുനലൂര്‍-മധുര എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുക തിരുനെല്‍വേലിയില്‍ നിന്നാണ്. ഐലന്റ് എക്‌സ്പ്രസ് ഇന്ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഹൈദരാബാദില്‍ മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്തുനിന്നുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ ഇന്നലെയും ഇന്നുമായി റെയില്‍വേ റദ്ദുചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12063/train-service-nov-22)