---
title: "തൃശ്ശൂരിലെ ലോഡ്ജ് മുറിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "A family of three from Chennai was found dead in a lodge room in Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120635/a-family-of-three-from-chennai-was-found-dead-in-a-lodge-room-in-thrissur"
published_at: "2023-06-08T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481724fa9951_Screenshot_2023-06-08-11-46-12-15_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തൃശ്ശൂരിലെ ലോഡ്ജ് മുറിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തൃശ്ശൂരിലെ ലോഡ്ജ് മുറിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ എന്നിവരാണ് മരിച്ചത്. തൃപ്പുണിത്തുറ സ്വദേശിയെന്നാണ് മരിച്ച സ്ത്രീയുടെ വിലാസത്തിലുള്ളത്.

## Article Content

തൃശ്ശൂരിലെ ലോഡ്ജ് മുറിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ എന്നിവരാണ് മരിച്ചത്. തൃപ്പുണിത്തുറ സ്വദേശിയെന്നാണ് മരിച്ച സ്ത്രീയുടെ വിലാസത്തിലുള്ളത്.

ആത്മഹത്യാക്കുറിപ്പും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. കുടുംബം സാമ്പത്തികമായി കബളിക്കപ്പെട്ടെന്നും ജീവനൊടുക്കുകയാണെന്നുമാണ് കുറിപ്പിലുള്ളത്. നാലാം തീയതിയാണ് മൂന്നംഗ കുടുംബം ലോഡ്ജിൽ മുറിയെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120635/a-family-of-three-from-chennai-was-found-dead-in-a-lodge-room-in-thrissur)