---
title: "കൈക്കൂലിക്കേസ്: വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചുവിടും "
english_title: "Bribery case: Village assistant Suresh Kumar will be dismissed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120664/bribery-case-village-assistant-suresh-kumar-will-be-dismissed"
published_at: "2023-06-08T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648186c65bebb_Screenshot_2023-06-08-13-07-09-83_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# കൈക്കൂലിക്കേസ്: വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചുവിടും 

> **Lead Summary:** **തിരുവനന്തപുരം**: കൈക്കൂലി കേസിൽ അറസ്റ്റിലായ മണ്ണാർക്കാട് പാലക്കയം വില്ലേജിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ്കുമാറിനെ സർവീസിൽ നിന്നു പിരിച്ചുവിടും. വില്ലേജ് ഓഫീസർ പി.ഐ. സജിത്തിനെ തിരെയും കടുത്ത നടപടിയുണ്ടാകും. ജോയിന്റ് സെക്രട്ടറി കെ. ബിജുവിന്റെ അന്വേഷണ റിപ്പോർട്ടിലെ ശിപാർശ റവന്യുമന്ത്രി അംഗീകരിച്ചു.

## Article Content

**തിരുവനന്തപുരം**: കൈക്കൂലി കേസിൽ അറസ്റ്റിലായ മണ്ണാർക്കാട് പാലക്കയം വില്ലേജിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ്കുമാറിനെ സർവീസിൽ നിന്നു പിരിച്ചുവിടും. വില്ലേജ് ഓഫീസർ പി.ഐ. സജിത്തിനെ തിരെയും കടുത്ത നടപടിയുണ്ടാകും. ജോയിന്റ് സെക്രട്ടറി കെ. ബിജുവിന്റെ അന്വേഷണ റിപ്പോർട്ടിലെ ശിപാർശ റവന്യുമന്ത്രി അംഗീകരിച്ചു.

മേയിൽ മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജ് ഓഡിറ്റോറിയത്തിൽ നടത്തിയ അദാലത്തിൽ പങ്കെടുക്കുന്നതിനിടെ പുറത്തു കൈക്കൂലി വാങ്ങുബോഴാണ് സുരേഷ് കുടുങ്ങിയത്. വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുബോഴായിരുന്നു വിജിലൻസ് അറസ്റ്റ് ചെയ്തത്.

പിന്നീട് ഇയാളുടെ താമസസ്ഥലം വിജിലൻസ് റെയ്ഡ് ചെയ്തപ്പോൾ 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 25 ലക്ഷം രൂപയുടെ സേവിംഗ് ബാങ്ക് അക്കൗണ്ട് രേഖകളും 17 കിലോയോളം നാണയ ശേഖരവും കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120664/bribery-case-village-assistant-suresh-kumar-will-be-dismissed)