---
title: "രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം"
english_title: "Covid 2nd wave"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12068/covid-2nd-wave"
published_at: "2021-11-22T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b02bbaaf33_images - 2021-11-21T093139.984.jpeg"
keywords: []
---

# രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

> **Lead Summary:** **ന്യൂഡൽഹി :**രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞിട്ടുണ്ടെങ്കിലും രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

## Article Content

**ന്യൂഡൽഹി :**രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞിട്ടുണ്ടെങ്കിലും രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ പതിനായിരത്തോളം കേസുകള്‍ ആണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. അതേസമയം, പല രാജ്യങ്ങളിലും രണ്ട് ഡോസ് വാക്‌സിന് പുറമെ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസിന് നിലവില്‍ പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് ഐ സി എം ആറിലെ പകര്‍ച്ചവ്യാധി ഡിപ്പാര്‍ട്മെന്റ് മേധാവി സമിരന്‍ പാണ്ടേ വ്യക്തമാക്കി.

 പൗരന്മാര്‍ക്ക് രണ്ട് ഡോസുകളും നല്‍കുന്നതിലാണ് രാജ്യം പ്രാധാന്യം നല്‍കേണ്ടതെന്നും സമിരന്‍ പാണ്ടേ ചൂണ്ടി കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12068/covid-2nd-wave)