---
title: "ഹൈക്കോടതിയില്‍ ഇന്നുമുതല്‍ കേസുകള്‍ നേരിട്ട്‌ പരിഗണിക്കും."
english_title: "The cases will be heard directly in the High Court from today."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12072/the-cases-will-be-heard-directly-in-the-high-court-from-today"
published_at: "2021-11-22T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b0d549c567_images - 2021-11-22T085355.337.jpeg"
keywords: []
---

# ഹൈക്കോടതിയില്‍ ഇന്നുമുതല്‍ കേസുകള്‍ നേരിട്ട്‌ പരിഗണിക്കും.

> **Lead Summary:**  **കൊച്ചി**: ഹൈക്കോടതിയില്‍ ഇന്നുമുതല്‍ കേസുകള്‍ നേരിട്ട്‌ പരിഗണിക്കും. നിയന്ത്രണങ്ങളോടെയാണ് നേരിട്ടുള്ള സിറ്റിങ് ആരംഭിക്കുന്നത്.വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേസ്‌ നടത്തുന്നതിനുള്ള സൗകര്യം തുടരും.

## Article Content

 **കൊച്ചി**: ഹൈക്കോടതിയില്‍ ഇന്നുമുതല്‍ കേസുകള്‍ നേരിട്ട്‌ പരിഗണിക്കും. നിയന്ത്രണങ്ങളോടെയാണ് നേരിട്ടുള്ള സിറ്റിങ് ആരംഭിക്കുന്നത്.വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേസ്‌ നടത്തുന്നതിനുള്ള സൗകര്യം തുടരും.

കോടതിമുറിയില്‍ ഒരുസമയം 15 പേരിലധികം അനുവദിക്കില്ല. രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനത്തിന് അനുമതിയുള്ളത്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ കേരള ഹൈക്കോര്‍ട്ട് അഡ്വക്കറ്റ് അസോസിയേഷന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കും. അഭിഭാഷകരെ കൂടാതെ കക്ഷികള്‍, ക്ലര്‍ക്കുമാര്‍ എന്നിവരൊഴികെ ആര്‍ക്കും കോടതിയുടെ അനുമതിയില്ലാതെ പ്രവേശനമില്ല.

ഫയലുകള്‍ വയ്ക്കാനും തിരിച്ചെടുക്കാനും കോടതിമുറിയിലെത്താന്‍ അഭിഭാഷക ക്ലര്‍ക്കുമാര്‍ക്ക് അനുമതിയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12072/the-cases-will-be-heard-directly-in-the-high-court-from-today)