---
title: "കണ്ണൂർ നഗരത്തിൽ എത്തുന്നവർക്ക് ഇനി ഏത് സമയത്തും പേടി കൂടാതെ നടക്കാം: സഹായത്തിന് പോലീസ് ജാഗ്രതയോടെ കൂടെയുണ്ട്"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120722/kannur"
published_at: "2023-06-08T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481b2a6e7d6b_IMG-20230608-WA0226.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ എത്തുന്നവർക്ക് ഇനി ഏത് സമയത്തും പേടി കൂടാതെ നടക്കാം: സഹായത്തിന് പോലീസ് ജാഗ്രതയോടെ കൂടെയുണ്ട്

> **Lead Summary:** **കണ്ണൂർ** : നഗരത്തിൽ എത്തുന്നവർക്ക് ഇനി ഏത് സമയത്തും പേടി കൂടാതെ നടക്കാം. സഹായത്തിന് പോലീസ് ജാഗ്രതയോടെ കൂടെയുണ്ട്. കണ്ണൂർ എ.സി.പി ടി കെ രത്നകുമാർ, ടൗൺ പോലീസ് ഇൻസ്പെക്ടർ പി എ ബിനുമോഹൻ എന്നിവർ ഉൾപ്പെടെ രാത്രി കാലങ്ങളിൽ പട്രോളിങ് നടത്തും. വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസ് വിവിധ സമയങ്ങളിലായി നഗരത്തിൽ എത്തി സുരക്ഷ ഉറപ്പ് വരുത്തും.

## Article Content

**കണ്ണൂർ** : നഗരത്തിൽ എത്തുന്നവർക്ക് ഇനി ഏത് സമയത്തും പേടി കൂടാതെ നടക്കാം. സഹായത്തിന് പോലീസ് ജാഗ്രതയോടെ കൂടെയുണ്ട്. കണ്ണൂർ എ.സി.പി ടി കെ രത്നകുമാർ, ടൗൺ പോലീസ് ഇൻസ്പെക്ടർ പി എ ബിനുമോഹൻ എന്നിവർ ഉൾപ്പെടെ രാത്രി കാലങ്ങളിൽ പട്രോളിങ് നടത്തും. വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസ് വിവിധ സമയങ്ങളിലായി നഗരത്തിൽ എത്തി സുരക്ഷ ഉറപ്പ് വരുത്തും.

മയ്യിൽ, വളപട്ടണം, കണ്ണപുരം, ചക്കരക്കൽ, കണ്ണൂർ സിറ്റി, എടക്കാട്, കണ്ണൂർ ടൗൺ പോലീസ്, കൺട്രോൾ റും എന്നിവിടങ്ങളിലെ പോലീസ് സംഘമാണ് വിവിധ സമയങ്ങളിൽ രാത്രി കണ്ണൂർ നഗരത്തിൽ എത്തുക. നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ്, മുനീശ്വരൻ കോവിൽ പരിസരം, സ്റ്റേഡിയം, തെക്കി ബസാർ, പ്ലാസ എന്നിവിടങ്ങളിൽ സൂക്ഷിച്ച പോലീസ് പട്ടബുക്കിൽ ഒപ്പ് രേഖപ്പെടുത്തിയ ശേഷമാണ് തിരിച്ചു പോകുക.

വിവിധ സമയങ്ങളിലായി 10 വണ്ടി പോലീസ് നഗരത്തിൽ എത്തും എന്നർഥം.സമൂഹ വിരുദ്ധ ശല്യം ഒഴിവാക്കുക, അക്രമികളെ അമർച്ച ചെയ്യുക എന്നീ ലക്ഷ്യത്തിലാണ് പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120722/kannur)