---
title: "നെൽകർഷകന് നൽകിയിരുന്ന പ്രോത്സാഹന തുക വെട്ടികുറച്ച് കേരളം"
english_title: "Kerala has reduced the amount of incentives given to paddy farmers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12084/kerala-has-reduced-the-amount-of-incentives-given-to-paddy-farmers4"
published_at: "2021-11-22T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b1f8764cac_images (2).jpeg"
keywords: []
---

# നെൽകർഷകന് നൽകിയിരുന്ന പ്രോത്സാഹന തുക വെട്ടികുറച്ച് കേരളം

> **Lead Summary:** തൃശൂർ: കേന്ദ്ര സർക്കാറിന്​ എതിരായ കർഷക സമര വിജയത്തിൽ ആഹ്ലാദിക്കുന്ന വേളയിൽ കർഷകദ്രോഹ നടപടിയുമായി കേരളം. നെൽകർഷകന് നൽകിയിരുന്ന പ്രോത്സാഹന തുക കേരളം കുറച്ചു. സംഭരണ വിലയിൽ കേന്ദ്രം ക്വിൻറലിന്​ 72 രൂപ കൂട്ടിയപ്പോഴാണ് സംസ്ഥാനം 20 രൂപ കുറച്ചത്. കൃഷി പ്രോത്സാഹനത്തിനായി വിവിധ പദ്ധതികളുടെയും പഠനങ്ങളുടെയും കാമ്പയിനുകളുടെയും പേരിൽ കോടികൾ ചെലവിടുമ്പോഴാണ് കർഷകന്​ തിരിച്ചടിയായ തീരുമാനം.

## Article Content

തൃശൂർ: കേന്ദ്ര സർക്കാറിന്​ എതിരായ കർഷക സമര വിജയത്തിൽ ആഹ്ലാദിക്കുന്ന വേളയിൽ കർഷകദ്രോഹ നടപടിയുമായി കേരളം. നെൽകർഷകന് നൽകിയിരുന്ന പ്രോത്സാഹന തുക കേരളം കുറച്ചു. സംഭരണ വിലയിൽ കേന്ദ്രം ക്വിൻറലിന്​ 72 രൂപ കൂട്ടിയപ്പോഴാണ് സംസ്ഥാനം 20 രൂപ കുറച്ചത്. കൃഷി പ്രോത്സാഹനത്തിനായി വിവിധ പദ്ധതികളുടെയും പഠനങ്ങളുടെയും കാമ്പയിനുകളുടെയും പേരിൽ കോടികൾ ചെലവിടുമ്പോഴാണ് കർഷകന്​ തിരിച്ചടിയായ തീരുമാനം.

നെല്ല് സംഭരണത്തിന് കിലോക്ക്​​ കേന്ദ്ര വിഹിതം 18.68 രൂപയും സംസ്ഥാന വിഹിതം 8.80 രൂപയുമായിരുന്നു. ഇങ്ങനെ 27.48 രൂപയാണ് കർഷകന് ലഭിച്ചിരുന്നത്. ഉൽപാദനച്ചെലവ് കണക്കാക്കി കിലോക്ക് 72 പൈസ (ക്വിൻറലിന് 72 രൂപ) വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിക്കുകയും ചെയ്​തു. ഇതോടെ 28.20 രൂപയാണ് കർഷകന് കിലോക്ക് ലഭിക്കേണ്ടത്. എന്നാൽ, വില ക്രമീകരിക്കുന്നുവെന്ന പേരിൽ കിലോക്ക്​ 20 പൈസ കുറച്ച് 28 രൂപയായി കേരളം നിശ്ചയിക്കുകയായിരുന്നു. ക്വിൻറലിന്​ 20 രൂപയുടെ നഷ്​ടമാണ് ഇതുമൂലം കർഷകനുണ്ടാവുന്നത്.

കേന്ദ്രം തുക വർധിപ്പിക്കുന്ന സാഹചര്യത്തിൽ ആനുപാതികമായ വർധനയാണ് സംസ്ഥാനം വരുത്തേണ്ടതെന്നിരിക്കെ നിലവിൽ ലഭിക്കേണ്ട തുകയിൽനിന്ന്​ വെട്ടിക്കുറക്കുകയാണ് ചെയ്തത്. ഉൽപാദനച്ചെലവിന്റെ ​ തോത് കണക്കാക്കിയാണ് സംഭരണ വില കേന്ദ്രം കണക്കാക്കുന്നത്. കേരളത്തിനാകട്ടെ വില നിർണയ കമീഷനോ സമിതികളോ ഇല്ല. ഉദ്യോഗസ്ഥരാണ് ഇത് തീരുമാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12084/kerala-has-reduced-the-amount-of-incentives-given-to-paddy-farmers4)