---
title: "സംസ്ഥാനത്ത് കാലവർഷമഴ കൂടുതൽ കനത്തേക്കും"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120841/rain"
published_at: "2023-06-09T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64828c08955ed_images_(5).jpeg"
keywords: []
---

# സംസ്ഥാനത്ത് കാലവർഷമഴ കൂടുതൽ കനത്തേക്കും

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് കാലവർഷമഴ കൂടുതൽ കനത്തേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം വെള്ളിയാഴ്ച എട്ട് ജില്ലകളിലാണ് മഴ ജാഗ്രത പുറപ്പെടുവിച്ചിട്ടുള്ളത്. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലുമാകും ആദ്യം മഴ കനക്കുകയെന്നാണ് വ്യക്തമാകുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് കാലവർഷമഴ കൂടുതൽ കനത്തേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം വെള്ളിയാഴ്ച എട്ട് ജില്ലകളിലാണ് മഴ ജാഗ്രത പുറപ്പെടുവിച്ചിട്ടുള്ളത്. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലുമാകും ആദ്യം മഴ കനക്കുകയെന്നാണ് വ്യക്തമാകുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനൊപ്പം തന്നെ കേരള - ലക്ഷദ്വീപ് പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കർണാടക തീരത്തു മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120841/rain)