---
title: "അന്തരീക്ഷത്തിൽനിന്ന് മഴയ്കൊപ്പം നൂൽപോലെ പെയ്തിറങ്ങിയ പ്രതിഭാസം നാട്ടുകാരിൽ കൗതുകവും ആശങ്കയുമുണ്ടാക്കി "
english_title: "Thavanoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120857/thavanoor"
published_at: "2023-06-09T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482a0850604d_IMG-20230609-WA0014.jpg"
keywords: []
---

# അന്തരീക്ഷത്തിൽനിന്ന് മഴയ്കൊപ്പം നൂൽപോലെ പെയ്തിറങ്ങിയ പ്രതിഭാസം നാട്ടുകാരിൽ കൗതുകവും ആശങ്കയുമുണ്ടാക്കി 

> **Lead Summary:**  **തവനൂർ**: അന്തരീക്ഷത്തിൽനിന്ന് മഴയ്കൊപ്പം നൂൽപോലെ പെയ്തിറങ്ങിയ പ്രതിഭാസം നാട്ടുകാരിൽ കൗതുകവും ആശങ്കയുമുണ്ടാക്കി. കാലടി, മാങ്ങാട്ടൂർ, തണ്ടിലം, കാടഞ്ചേരി, പാറപ്പുറം, നരിപ്പറമ്പ്, പോത്തനൂർ, തട്ടാൻപടി എന്നീ ഭാഗങ്ങളിലാണ് ‘നൂൽമഴ’ പെയ്തത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടുകൂടിയാണ് വെള്ളനിറത്തിൽ നൂലുപോലുള്ള വസ്തു പെയ്തിറങ്ങിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പലരും മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെങ്കിലും നേർത്ത വസ്തുവായതിനാൽ വ്യക്തമായി പതിഞ്ഞില്ല.

## Article Content

 **തവനൂർ**: അന്തരീക്ഷത്തിൽനിന്ന് മഴയ്കൊപ്പം നൂൽപോലെ പെയ്തിറങ്ങിയ പ്രതിഭാസം നാട്ടുകാരിൽ കൗതുകവും ആശങ്കയുമുണ്ടാക്കി. കാലടി, മാങ്ങാട്ടൂർ, തണ്ടിലം, കാടഞ്ചേരി, പാറപ്പുറം, നരിപ്പറമ്പ്, പോത്തനൂർ, തട്ടാൻപടി എന്നീ ഭാഗങ്ങളിലാണ് ‘നൂൽമഴ’ പെയ്തത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടുകൂടിയാണ് വെള്ളനിറത്തിൽ നൂലുപോലുള്ള വസ്തു പെയ്തിറങ്ങിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പലരും മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെങ്കിലും നേർത്ത വസ്തുവായതിനാൽ വ്യക്തമായി പതിഞ്ഞില്ല.

ചിലന്തിവല പോലെ കാണപ്പെട്ട വസ്തു അന്തരീക്ഷത്തിൽ പാറി നടന്നത് ആളുകളിൽ അദ്ഭുതമുളവാക്കി. തെളിഞ്ഞ നീലാകാശമുള്ളപ്പോഴാണ് ഇത്തരത്തിലുള്ള പ്രതിഭാസമുണ്ടായത്. ഉയരംകൂടിയ മരത്തിനും വൈദ്യുതി ലൈനിനും വീടുകൾക്കും മുകളിലാണ് ഇവ വന്നുപതിച്ചത്. വയലുകളിലും വീണിട്ടുണ്ട്. കൈയിലെടുത്ത് പരിശോധിച്ചപ്പോഴും നൂലുപോലെയാണ് തോന്നിയത്. ചെറിയ രീതിയിൽ ഒട്ടുന്നുമുണ്ടായിരുന്നു. ഒരുമണിക്കൂറോളം ‘നൂൽമഴ’ പെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120857/thavanoor)