---
title: "കോഴിക്കോട് വടകര ബസ് യാത്രക്കിടെ മോഷണം; യുവതി പിടിയിൽ"
english_title: "Vadakara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120971/vadakara"
published_at: "2023-06-09T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482ebd4eed16_Screenshot_20230609-143115_Chrome.jpg"
keywords: []
---

# കോഴിക്കോട് വടകര ബസ് യാത്രക്കിടെ മോഷണം; യുവതി പിടിയിൽ

> **Lead Summary:** **കോഴിക്കോട്**: വടകര ബസ് യാത്രക്കിടെ മോഷണം . വടകര ആയഞ്ചേരി റൂട്ടിൽ ഓടുന്ന ശ്രയസ് ബസ്സിലാണ് മോഷണം നടന്നത് . തമിഴ്നാട് സിനി കാവ്യയാണ് അറസ്റ്റിലായത്. വടകര ഗവണ്മെന്റ് ആശുപത്രി പരിസരത്ത് നിന്ന് പഴയ ബസ്സ്റ്റാൻഡിലേക്കുള്ള യാത്രയിലായിരുന്നു വള്ളിയാട് സ്വദേശി സുധയുടെ ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണാഭരണം നഷ്ടമായത്.

## Article Content

**കോഴിക്കോട്**: വടകര ബസ് യാത്രക്കിടെ മോഷണം . വടകര ആയഞ്ചേരി റൂട്ടിൽ ഓടുന്ന ശ്രയസ് ബസ്സിലാണ് മോഷണം നടന്നത് . തമിഴ്നാട് സിനി കാവ്യയാണ് അറസ്റ്റിലായത്. വടകര ഗവണ്മെന്റ് ആശുപത്രി പരിസരത്ത് നിന്ന് പഴയ ബസ്സ്റ്റാൻഡിലേക്കുള്ള യാത്രയിലായിരുന്നു വള്ളിയാട് സ്വദേശി സുധയുടെ ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണാഭരണം നഷ്ടമായത്.

പിന്നാലെ ബസ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും കാവ്യയുടെ ബാഗിൽ നിന്ന് സ്വർണ്ണമാല കണ്ടെടുക്കുകയും ചെയ്തു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു . തിരക്കേറിയ ബസ്സുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അറസ്റ്റിലായ കാവ്യയെന്ന് പൊലീസ് പറഞ്ഞു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120971/vadakara)