---
title: "250 ഗ്രാം എംഡിഎംഎയുമായി കൊലക്കേസ് പ്രതി പിടിയില്‍"
english_title: "MDMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120973/mdma"
published_at: "2023-06-09T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482ed42b76f1_Screenshot_2023-06-09-14-40-59-47_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# 250 ഗ്രാം എംഡിഎംഎയുമായി കൊലക്കേസ് പ്രതി പിടിയില്‍

> **Lead Summary:** കൊലക്കേസ് പ്രതി എംഡിഎംഎയുമായി പിടിയില്‍. ക്വട്ടേഷന്‍ സംഘത്തിലുള്ള മട്ടാഞ്ചേരി ടോണിയാണ് അറസ്റ്റിലായത്.തിരുവനന്തപുരം ആഴിമലയില്‍ ഒളിവില്‍ കഴിയവെ ആണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് 250 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്.

## Article Content

കൊലക്കേസ് പ്രതി എംഡിഎംഎയുമായി പിടിയില്‍. ക്വട്ടേഷന്‍ സംഘത്തിലുള്ള മട്ടാഞ്ചേരി ടോണിയാണ് അറസ്റ്റിലായത്.തിരുവനന്തപുരം ആഴിമലയില്‍ ഒളിവില്‍ കഴിയവെ ആണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് 250 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്.

മറ്റൊരു കേസിന്റെ അന്വേഷണത്തിലാണ് എക്സൈസിന് വിവരം ലഭിച്ചത്. പ്രതിക്കൊപ്പം ഒരു കാറും പിടിച്ചെടുത്തു. മെയ് മാസം ബെംഗളൂരുവില്‍ നിന്നും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും, സ്ത്രീകള്‍ക്കും, യുവാക്കള്‍ക്കുമിടയില്‍ മയക്കുമരുന്ന് എത്തിക്കുന്ന ആളെ പൊലീസ് തിരുവനന്തപുരത്തു നിന്നും പിടിച്ചിരുന്നു.

2.81 ഗ്രാം എംഡിഎംഎ കൈവശം വച്ചിരുന്ന 23കാരനെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്. മരപ്പാലം ഹില്‍ ഗാര്‍ഡനിലെ ഡേവിഡ് ഇ. പോള്‍ എന്ന പ്രതിയാണ് തലസ്ഥാന നഗരിയില്‍ എംഡിഎംഎ വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120973/mdma)