---
title: "മൊടോളി ഗവൺമെൻറ് എൽ പി സ്കൂളിൽ നിർമ്മിക്കുന്ന ഷട്ടിൽ കോർട്ടിന്റെ പ്രവൃത്തി ആരംഭിച്ചു"
english_title: "Kannavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120990/kannavam"
published_at: "2023-06-09T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482f42c07765_Screenshot_2023-06-09-15-07-36-69_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മൊടോളി ഗവൺമെൻറ് എൽ പി സ്കൂളിൽ നിർമ്മിക്കുന്ന ഷട്ടിൽ കോർട്ടിന്റെ പ്രവൃത്തി ആരംഭിച്ചു

> **Lead Summary:** **കൂത്ത്പറമ്പ്**: കണ്ണവം മൊടോളി ഗവൺമെൻറ് എൽ പി സ്കൂളിൽ നിർമ്മിക്കുന്ന ഷട്ടിൽ കോർട്ടിന്റെ പ്രവൃത്തി ആരംഭിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രൗണ്ട് നിർമ്മിക്കുന്നത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല ഉദ്ഘാടനം ചെയ്തു.സന്തോഷ്

## Article Content

**കൂത്ത്പറമ്പ്**: കണ്ണവം മൊടോളി ഗവൺമെൻറ് എൽ പി സ്കൂളിൽ നിർമ്മിക്കുന്ന ഷട്ടിൽ കോർട്ടിന്റെ പ്രവൃത്തി ആരംഭിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രൗണ്ട് നിർമ്മിക്കുന്നത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല ഉദ്ഘാടനം ചെയ്തു.സന്തോഷ്

ചിറ്റാരിപ്പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ബാലൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.സി. സഹിൽ രാജ് മാസ്റ്റർ, എം. റോജ, സി.ചന്ദ്രൻ, വാർഡംഗം ലീഷ്മ സന്തോഷ്, വാർഡ് കൺവീനർ ടി. സാവിത്രി, പ്രസിഡണ്ട് ശ്രിതിൽ ലാൽ എന്നിവർ സംസാരിച്ചു. 9, 40,000 രൂപയാണ് ഫണ്ട് വകയിരുത്തിയിട്ടുള്ളത്. 215 തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾക് ഷട്ടിൽ കോർട്ട് നിർമ്മാണത്തിലൂടെ ലഭ്യമാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120990/kannavam)