---
title: "തളിപ്പറമ്പിൽ  വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത രണ്ടംഗ സംഘമാണ് ഇരിക്കൂറിലും കവർച്ച നടത്തിയത് "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121010/thaliparamba"
published_at: "2023-06-09T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64830390e7376_Picsart_23-06-09_16-05-04-366.jpg"
keywords: []
---

# തളിപ്പറമ്പിൽ  വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത രണ്ടംഗ സംഘമാണ് ഇരിക്കൂറിലും കവർച്ച നടത്തിയത് 

> **Lead Summary:** **തളിപ്പറമ്പ്**: തളിപ്പറമ്പ് ഒടുവള്ളിത്തട്ട് മടക്കാടിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത രണ്ടംഗ സംഘമാണ് ഇരിക്കൂറിലും കവർച്ച നടത്തിയ രണ്ടഗസംഘമെന്ന് തെളിഞ്ഞു. ഇരിക്കൂറിൽ നടന്ന മോഷണക്കേസിൽ പിടിയിലായി ചോദ്യം ചെയ്തപ്പോഴാണ് മടക്കാട്ടെ മോഷണവും തെളിഞ്ഞത്. കഴിഞ്ഞ 21നാണ് മടക്കാടെ മംഗര ഹൗസിൽ എം. സി മോൻസന്റെ വീട്ടിൽ കവർച്ച നടന്നത്.

## Article Content

**തളിപ്പറമ്പ്**: തളിപ്പറമ്പ് ഒടുവള്ളിത്തട്ട് മടക്കാടിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത രണ്ടംഗ സംഘമാണ് ഇരിക്കൂറിലും കവർച്ച നടത്തിയ രണ്ടഗസംഘമെന്ന് തെളിഞ്ഞു. ഇരിക്കൂറിൽ നടന്ന മോഷണക്കേസിൽ പിടിയിലായി ചോദ്യം ചെയ്തപ്പോഴാണ് മടക്കാട്ടെ മോഷണവും തെളിഞ്ഞത്. കഴിഞ്ഞ 21നാണ് മടക്കാടെ മംഗര ഹൗസിൽ എം. സി മോൻസന്റെ വീട്ടിൽ കവർച്ച നടന്നത്.

രാവിലെ 8.15 നും. 9.30. നും ഇടയിൽ വീട് കുത്തിത്തുറന്ന് രണ്ടരപവൽ സ്വർണവും 20,000 രൂപയും കർച്ച ചെയ്തു. വീട്ടുകാർ രാവിലെ പള്ളിൽ പോയ സമയത്തായിരുന്നു കവർച്ച. പ്രദേശത്തെ സി.സി ടി.വിയിൽ നിന്ന് കവർച്ചക്കാരുടെ ദൃശ്യം ലഭിച്ചിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സംഘം മെയ് 28 ന് ഇരിക്കൂറിലും കവർച്ച നടത്തിയത്.

മോഷണത്തെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളായ അഭിരാജിനെയും കിരണിനെയും ധർമ്മശാലയിലെ ലോഡ്ജിൽ നിന്ന് മെയ് 30 ന് പുലർച്ചെ ഇരിക്കൂർ എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരാണ് മടക്കാടെ കവർച്ചക്ക് പിറകിലും എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് തളിപ്പറമ്പ് എസ്.ഐ യദുകൃഷ്ണൻ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റടിയിൽ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

കവർച്ച ചെയ്ത സ്വർണാഭരണം കർണാടകയിലാണ് വിറ്റതെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞതിനെ തുടർന്ന് എസ് ഐയുടെ നേതൃത്വത്തിൽ പ്രതികളുമായി പൊലീസ് സംഘം കർണ്ണാടകയിലേക്ക് പോയി പ്രതികളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121010/thaliparamba)