---
title: "സിപിഎം ഉമ്മൻചാണ്ടിയോടും പൊതുസമൂഹത്തോടും മാപ്പ് പറയണം: കോൺഗ്രസ്.  "
english_title: "CPM should apologize to Oommen Chandy and public: Congress. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121044/cpm-should-apologize-to-oommen-chandy-and-public-congress"
published_at: "2023-06-09T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64832b8de7345_zczvczv.jpg"
keywords: []
---

# സിപിഎം ഉമ്മൻചാണ്ടിയോടും പൊതുസമൂഹത്തോടും മാപ്പ് പറയണം: കോൺഗ്രസ്.  

> **Lead Summary:** **കണ്ണൂർ: **സോളാർ കേസന്വേഷണത്തിന്റെ പേരിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഉമ്മൻചാണ്ടിയെ ബോധപൂർവം അപമാനിച്ചതിന് സിപിഎം മാപ്പ് പറയണമെന്ന് ഡിസിസി നേതൃയോഗം ആവശ്യപ്പെട്ടു. സോളാർ അന്വേഷണ കമ്മീഷനു മായി ബന്ധപ്പെട്ട ജസ്റ്റിസ് ശിവരാജൻ കോടികൾ കൈക്കൂലി വാങ്ങി എന്ന മുൻ മന്ത്രിയും, ഇടതുപക്ഷത്തെ പ്രമുഖ നേതാവുമായ സി ദിവാകരന്റെ വെളിപ്പെടുത്തലിൽ സിപിഎം നേതൃത്വം ഉമ്മൻചാണ്ടിയോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്മാരുടെ നേതൃത്വയോഗം ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ: **സോളാർ കേസന്വേഷണത്തിന്റെ പേരിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഉമ്മൻചാണ്ടിയെ ബോധപൂർവം അപമാനിച്ചതിന് സിപിഎം മാപ്പ് പറയണമെന്ന് ഡിസിസി നേതൃയോഗം ആവശ്യപ്പെട്ടു. സോളാർ അന്വേഷണ കമ്മീഷനു മായി ബന്ധപ്പെട്ട ജസ്റ്റിസ് ശിവരാജൻ കോടികൾ കൈക്കൂലി വാങ്ങി എന്ന മുൻ മന്ത്രിയും, ഇടതുപക്ഷത്തെ പ്രമുഖ നേതാവുമായ സി ദിവാകരന്റെ വെളിപ്പെടുത്തലിൽ സിപിഎം നേതൃത്വം ഉമ്മൻചാണ്ടിയോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്മാരുടെ നേതൃത്വയോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ഡി സി സി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ സി മുഹമ്മദ് ഫൈസൽ, രജിത്ത് നാറാത്ത്, ടി ജയകൃഷ്ണൻ, സുധീഷ് മുണ്ടേരി, കെ കെ ജയരാജൻ മാസ്റ്റർ, പുതുക്കുടി ശ്രീധരൻ,കല്ലിക്കോടൻ രാഗേഷ്, വി സി പ്രസാദ് ടി എ ജസ്റ്റിൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121044/cpm-should-apologize-to-oommen-chandy-and-public-congress)