---
title: "ബാണാസുര സാഗര്‍ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് നിയമസഭാ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അറിയിച്ചു."
english_title: "The Public Accounts Committee of the Legislative Assembly said that local issues related to the Banasura Sagar Irrigation Project will also be resolved. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121054/the-public-accounts-committee-of-the-legislative-assembly-said-that-local-issues-related-to-the-banasura-sagar-irrigation-project-will-also-be-resolved"
published_at: "2023-06-09T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64833211f19bb_dgdfgfhgf.jpg"
keywords: []
---

# ബാണാസുര സാഗര്‍ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് നിയമസഭാ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അറിയിച്ചു.

> **Lead Summary:** **ബാണാസുര സാഗര്‍: **ബാണാസുര സാഗര്‍ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് നിയമസഭാ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അറിയിച്ചു. ബാണാസുര സാഗര്‍ ജലസേചന പദ്ധതി പ്രദേശം സന്ദര്‍ശിച്ച സമിതി അംഗങ്ങളെ പ്രാദേശികമായി ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ജനപ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തി. റോഡ് തടസ്സപ്പെടുന്നതും കൃഷിയിടത്തിലേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ കനാലുകള്‍ തടസ്സമാകുന്നു തുടങ്ങിയ പരാതികള്‍ രിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിയമസഭാ സമിതി നിര്‍ദ്ദേശം നല്‍കും.

## Article Content

**ബാണാസുര സാഗര്‍: **ബാണാസുര സാഗര്‍ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് നിയമസഭാ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അറിയിച്ചു. ബാണാസുര സാഗര്‍ ജലസേചന പദ്ധതി പ്രദേശം സന്ദര്‍ശിച്ച സമിതി അംഗങ്ങളെ പ്രാദേശികമായി ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ജനപ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തി. റോഡ് തടസ്സപ്പെടുന്നതും കൃഷിയിടത്തിലേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ കനാലുകള്‍ തടസ്സമാകുന്നു തുടങ്ങിയ പരാതികള്‍ രിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിയമസഭാ സമിതി നിര്‍ദ്ദേശം നല്‍കും.

റോഡ് പുനര്‍നിര്‍മ്മാണം അടക്കമുളള ആവശ്യങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു പ്രാദേശികമായി ഉയര്‍ന്ന ആവശ്യങ്ങള്‍. നടപടികള്‍ സ്വീകരിക്കുമെന്ന് സമിതി അറിയിച്ചു. സമിതി ചെയര്‍മാന്‍ സണ്ണിജോസഫ്, എം.എല്‍.മാരായ മഞ്ഞളാംകുഴി അലി, മാത്യു .ടി.തോമസ്, സി.എച്ച് കുഞ്ഞമ്പു, എം. വിന്‍സന്റ്, എം.രാജഗോപാല്‍, ജില്ലയിലെ എം എല്‍.എ മാരായ അഡ്വ.ടി സിദ്ധിഖ്, ഒ.ആര്‍. കേളു, പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121054/the-public-accounts-committee-of-the-legislative-assembly-said-that-local-issues-related-to-the-banasura-sagar-irrigation-project-will-also-be-resolved)