---
title: "പരിസ്ഥിതി സൗഹൃദ യാത്രകൾക്ക് ആവശ്യക്കാർ ഏറിവരുന്ന കാലമാണിത്. "
english_title: "This is the time when the demand for eco-friendly travel is increasing. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121084/this-is-the-time-when-the-demand-for-eco-friendly-travel-is-increasing"
published_at: "2023-06-09T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648348571d1b2_fghjbnokl.jpg"
keywords: []
---

# പരിസ്ഥിതി സൗഹൃദ യാത്രകൾക്ക് ആവശ്യക്കാർ ഏറിവരുന്ന കാലമാണിത്. 

> **Lead Summary:** പരിസ്ഥിതി സൗഹൃദ യാത്രകൾക്ക് ആവശ്യക്കാർ ഏറിവരുന്ന കാലമാണിത്. ഹരിത യാത്രകളാണ് ഇപ്പോഴത്തെ ഫാഷൻ. കേരള പൊലീസും ഈ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ കൊച്ചി സിറ്റി പൊലീസ് പട്രോളിങ്ങിനായി ഇലക്ട്രിക് ബൈക്കുകൾ സ്വന്തമാക്കിയിരിക്കുകയാണ്.

## Article Content

പരിസ്ഥിതി സൗഹൃദ യാത്രകൾക്ക് ആവശ്യക്കാർ ഏറിവരുന്ന കാലമാണിത്. ഹരിത യാത്രകളാണ് ഇപ്പോഴത്തെ ഫാഷൻ. കേരള പൊലീസും ഈ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ കൊച്ചി സിറ്റി പൊലീസ് പട്രോളിങ്ങിനായി ഇലക്ട്രിക് ബൈക്കുകൾ സ്വന്തമാക്കിയിരിക്കുകയാണ്.

കസ്റ്റം-ബില്‍റ്റ് റിവോള്‍ട്ട് RV400 ഇ.വികളാണ് പൊലീസിലെത്തിയത്. പട്രോളിങ്ങിനായി 50 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വാങ്ങാനാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിൽ ആദ്യ ബാച്ചാണ് പൊലീസ് സ്വന്തമാക്കിയത്.

കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ സഹായത്തോടെയായിരിക്കും ഇ.വികൾ വാങ്ങുക. 30 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വാങ്ങാനുള്ള നിര്‍ദ്ദേശത്തിന് അധികൃതര്‍ പച്ചക്കൊടി കാണിച്ചതായും സകൂചനയുണ്ട്. ഇവികളുടെ അനാച്ഛാദനവും ഫ്ളാഗ്ഓഫും എറണാകുളം ജില്ലാ പൊലീസ് മേധാവി കെ. സേതു രാമന്‍ നിര്‍വഹിച്ചു. പൊലീസ് സേനയുടെ ഹരിത സംരംഭങ്ങളുടെ ഭാഗമായാണ് ലോക പരിസ്ഥിതി ദിനത്തില്‍ ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കുന്നതെന്ന് സേതുരാമന്‍ പറഞ്ഞു.

നിലവില്‍ പൊലീസ് സേന ഉപയോഗിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ കാലഹരണപ്പെട്ടതായും കൊച്ചി പോലൊരു വലിയ നഗരത്തില്‍ അവയുടെ പ്രാധാന്യം വലുതായതിനാല്‍ പുത്തന്‍ ബൈക്കുകള്‍ വാഹനനിരയിക്കേ് ചേര്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121084/this-is-the-time-when-the-demand-for-eco-friendly-travel-is-increasing)