---
title: "റോഡരികിൽ പശുവിന്റെ ജഡം തള്ളി"
english_title: "Nidumpoyil pashujadam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12111/nidumpoyil-pashujadam"
published_at: "2021-11-22T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b33b83add0_PicsArt_11-22-11.35.48.jpg"
keywords: []
---

# റോഡരികിൽ പശുവിന്റെ ജഡം തള്ളി

> **Lead Summary:** പേരാവൂർ: നിടുംപൊയിൽ 24-ാം മൈലിൽ ക്വാറിക്ക് സമീപം റോഡരികിൽ സാമൂഹിക വിരുദ്ധർ ചത്ത പശുവിനെ കൊണ്ടുതള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് പശുവിനെ കൊണ്ടുതള്ളിയതെന്നാണ് സംശയിക്കുന്നത്.

## Article Content

പേരാവൂർ: നിടുംപൊയിൽ 24-ാം മൈലിൽ ക്വാറിക്ക് സമീപം റോഡരികിൽ സാമൂഹിക വിരുദ്ധർ ചത്ത പശുവിനെ കൊണ്ടുതള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് പശുവിനെ കൊണ്ടുതള്ളിയതെന്നാണ് സംശയിക്കുന്നത്.

ദുർഗന്ധം വമിച്ചതോടെയാണ് പശുവിന്റെ ജഡം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പോലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. പോലീസ് നിടുംപൊയിൽ ടൗണിലെയും സമീപത്തെ ക്വാറിയിലെയും സി.സി.ടി.വി പരിശോധിക്കും. അറവുമാടുകളെ കൊണ്ടുപോകുന്ന വാഹനത്തിൽ നിന്നാണ് ജഡം റോഡരികിൽ തള്ളിയതെന്ന് പോലീസ് സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12111/nidumpoyil-pashujadam)