---
title: "കഞ്ചാവുമായി സിനിമ ക്യാമറമാൻ എക്സൈസിന്റെ പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121147/arrested"
published_at: "2023-06-10T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6483e92724519_Screenshot_20230610-083736_Facebook.jpg"
keywords: []
---

# കഞ്ചാവുമായി സിനിമ ക്യാമറമാൻ എക്സൈസിന്റെ പിടിയിൽ 

> **Lead Summary:** **കോട്ടയം**: കാൽ കിലോ കഞ്ചാവുമായി സിനിമ പ്രവർത്തകൻ കോട്ടയം മുണ്ടക്കയത്ത് പിടിയില്‍. അസിസ്റ്റന്‍റ് ക്യാമറാമാനായ മുണ്ടക്കയം സ്വദേശി സുഹൈൽ സുലൈമാനാണ് അറസ്റ്റിലായത്. നീലവെളിച്ചം സിനിമയുടെ അസിസ്റ്റന്‍റ് ക്യാമറാമാനാണ് ഇയാൾ.സംശയാസ്പദമായി കണ്ട സുഹൈലിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. സിനിമ മേഖലയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സുഹൈൽ സുലൈമാൻ പിടിയിലായിട്ടുള്ളത്.

## Article Content

**കോട്ടയം**: കാൽ കിലോ കഞ്ചാവുമായി സിനിമ പ്രവർത്തകൻ കോട്ടയം മുണ്ടക്കയത്ത് പിടിയില്‍. അസിസ്റ്റന്‍റ് ക്യാമറാമാനായ മുണ്ടക്കയം സ്വദേശി സുഹൈൽ സുലൈമാനാണ് അറസ്റ്റിലായത്. നീലവെളിച്ചം സിനിമയുടെ അസിസ്റ്റന്‍റ് ക്യാമറാമാനാണ് ഇയാൾ.സംശയാസ്പദമായി കണ്ട സുഹൈലിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. സിനിമ മേഖലയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സുഹൈൽ സുലൈമാൻ പിടിയിലായിട്ടുള്ളത്.

ഇതിനിടെ ചലച്ചിത്ര സംവിധായകന്‍ നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത് വന്നിരുന്നു.

നിയമപരമായ പരിശോധനകള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ എക്സൈസ് ഉദ്യേഗസ്ഥരുടെ നടപടി സംശയകരമാണെന്നും ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നജീമിനെയും മറ്റുള്ളവരെയും പുറത്തിറക്കി വരിവരിയായി നിര്‍ത്തിയതിനു ശേഷം ഉദ്യോഗസ്ഥര്‍ അകത്ത് കയറി മുറി പൂട്ടുകയായിരുന്നു. കയറിയപാടെ നജീമിനോട് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് സാധനം എടുക്കെടാ എന്നാണ്. 2 മണിക്കൂര്‍ നീണ്ട ഒരു റെയ്ഡ് ആണ് അദ്ദേഹത്തിന്‍റെ മുറിയില്‍ പിന്നീട് നടന്നത്. പിന്നീട് അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121147/arrested)