---
title: "രാജ്യത്ത് 24 മണിക്കൂറിൽ 8488 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india nov 22"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12115/covid-19-update-india-nov-22"
published_at: "2021-11-22T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b36a1b691e_images - 2021-11-21T093147.494.jpeg"
keywords: []
---

# രാജ്യത്ത് 24 മണിക്കൂറിൽ 8488 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:**  **ന്യൂഡല്‍ഹി**: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8488 പുതിയ കോവിഡ്കേസുകള്‍ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തു. ഇത് 538 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 249 പേര്‍ കോവിഡ്​ കാരണം മരണത്തിന്​ കീഴടങ്ങി. ഇതോടെ ആകെ മരണസംഖ്യ 4,65,911 ആയി. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5080 കോവിഡ് കേസുകളും 40 മരണങ്ങളും രേഖപ്പെടുത്തി.

## Article Content

 **ന്യൂഡല്‍ഹി**: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8488 പുതിയ കോവിഡ്കേസുകള്‍ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തു. ഇത് 538 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 249 പേര്‍ കോവിഡ്​ കാരണം മരണത്തിന്​ കീഴടങ്ങി. ഇതോടെ ആകെ മരണസംഖ്യ 4,65,911 ആയി. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5080 കോവിഡ് കേസുകളും 40 മരണങ്ങളും രേഖപ്പെടുത്തി.

ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 1,18,443 ആണ്. ഇത് മൊത്തം റിപ്പോര്‍ട്ട്​ ചെയ്​ത കേസുകളുടെ ഒരു ശതമാനത്തില്‍ താഴെയാണ്. നിലവിലിത്​ 0.34 ശതമാനമാണ്. അതായത്​ 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12115/covid-19-update-india-nov-22)