---
title: "വടകരയിൽ  സ്വകാര്യ ബസ്സ്  മറിഞ്ഞ് അപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121262/accident"
published_at: "2023-06-10T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648438f51f6f7_IMG-20230425-WA0201.jpg"
keywords: []
---

# വടകരയിൽ  സ്വകാര്യ ബസ്സ്  മറിഞ്ഞ് അപകടം

> **Lead Summary:** **കോഴിക്കോട്**: വടകര മടപ്പള്ളിയിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് അപകടം .ബസിൽ ഉണ്ടായിരുന്നത് മുപ്പതോളം പേരാണ്. കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മടപ്പള്ളിക്ക് സമീപം ദേശീയ പാതയുടെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.

## Article Content

**കോഴിക്കോട്**: വടകര മടപ്പള്ളിയിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് അപകടം .ബസിൽ ഉണ്ടായിരുന്നത് മുപ്പതോളം പേരാണ്. കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മടപ്പള്ളിക്ക് സമീപം ദേശീയ പാതയുടെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.

പതിനഞ്ചോളം പേർക്ക് പരിക്ക് പറ്റി . ഇന്ന് പ തിനൊന്ന് മണിയോടെയായിരുന്നു സംഭവം. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121262/accident)