---
title: "അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു: ഇന്നലെ രാത്രി നടന്നത് കിലോമീറ്ററുകളോളം"
english_title: "Arikomban"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121268/arikomban"
published_at: "2023-06-10T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64843e2ab3463_Screenshot_2023-06-08-12-12-50-08_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു: ഇന്നലെ രാത്രി നടന്നത് കിലോമീറ്ററുകളോളം

> **Lead Summary:** അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളർ സന്ദേശം. ഇന്നലെ രാത്രിയാണ് അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നത്. റേഡിയോ കോളർ സിഗ്നലുകൾ ലഭിക്കുന്നുണ്ടെന്നും ഇന്നലെ രാത്രി ആന കിലോമീറ്ററുകളോളം സഞ്ചരിച്ചെന്നുമാണ് സിഗ്നൽ പരിശോധിച്ചതിൽ നിന്ന് വ്യക്തമാകുന്നത്.

## Article Content

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളർ സന്ദേശം. ഇന്നലെ രാത്രിയാണ് അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നത്. റേഡിയോ കോളർ സിഗ്നലുകൾ ലഭിക്കുന്നുണ്ടെന്നും ഇന്നലെ രാത്രി ആന കിലോമീറ്ററുകളോളം സഞ്ചരിച്ചെന്നുമാണ് സിഗ്നൽ പരിശോധിച്ചതിൽ നിന്ന് വ്യക്തമാകുന്നത്.

കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ റേഡിയോ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. പിന്നീട് അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും ആറ് കിലോമീറ്റർ മാറി ആനയുണ്ടെന്ന സിഗ്നൽ ലഭിച്ചു. നേരത്തെ മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്ത് പുല്ല് പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ തമിഴ്‌നാട് വനംവകുപ്പ് പുറത്തുവിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121268/arikomban)