---
title: "മാനന്തവാടി സെൻ്റ് ജോർജ് സണ്ടേസ്കൂൾ ബെസ്റ്റ് സണ്ടേസ്കൂൾ ട്രോഫി ഏറ്റു വാങ്ങി"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121270/mananthavadi"
published_at: "2023-06-10T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64843f8b48ea0_Screenshot_2023-06-10-14-43-41-36_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മാനന്തവാടി സെൻ്റ് ജോർജ് സണ്ടേസ്കൂൾ ബെസ്റ്റ് സണ്ടേസ്കൂൾ ട്രോഫി ഏറ്റു വാങ്ങി

> **Lead Summary:** **കൊച്ചി**: മലങ്കര യാക്കോബായ സഭയിലെ ഏറ്റവും മികച്ച സണ്ടേസ്ക്കൂളായി വയനാട് ജില്ലയിലെ മാനന്തവാടി സെൻ്റ് ജോർജ് സണ്ടേസ്കൂൾ തിരഞ്ഞടുക്കപ്പെട്ടു . കൊച്ചി പുത്തൻകുരിശിലുള്ള സണ്ടേസ്കൂൾ ആ സ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ എം.ജെ. എസ്. എസ്. എ പ്രസിഡൻ്റ് മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത ട്രോഫി സമ്മാനിച്ചു.

## Article Content

**കൊച്ചി**: മലങ്കര യാക്കോബായ സഭയിലെ ഏറ്റവും മികച്ച സണ്ടേസ്ക്കൂളായി വയനാട് ജില്ലയിലെ മാനന്തവാടി സെൻ്റ് ജോർജ് സണ്ടേസ്കൂൾ തിരഞ്ഞടുക്കപ്പെട്ടു . കൊച്ചി പുത്തൻകുരിശിലുള്ള സണ്ടേസ്കൂൾ ആ സ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ എം.ജെ. എസ്. എസ്. എ പ്രസിഡൻ്റ് മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത ട്രോഫി സമ്മാനിച്ചു.

മാനന്തവാടി സെൻ്റ് ജോർജ് പള്ളി സഹവികാരി ഫാ. വർഗീസ് താഴെത്തെക്കുടി, ഇൻസ്പെക്ടർ എ ബിൻ പി. ഏലിയാസ്, ഹെഡ്മാസ്റ്റർ വി.ഇ. വർഗീസ്, ജ്യോതിർഗമയ കോഡിനേറ്റർ കെ.എം. ഷിനോജ്, ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എം.വൈ. ജോർജ്, ടി.വി. സജീഷ്, സിസ്ട്രിക് സെക്രട്ടറി നിഖിൽ പീറ്റർ, അമൽ കുര്യൻ, അജയ് ഐസക്, ബെനിറ്റ വർഗിസ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121270/mananthavadi)