---
title: "തളിപ്പറമ്പ് ഒടുവള്ളിതട്ട് മടക്കാടിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121288/thaliparamba"
published_at: "2023-06-10T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64844ab0bc800_IMG-20230610-WA0169.jpg"
keywords: []
---

# തളിപ്പറമ്പ് ഒടുവള്ളിതട്ട് മടക്കാടിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്**: തളിപ്പറമ്പ് ഒടുവള്ളിതട്ട് മടക്കാടിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം തേരക്കടവ് സ്വദേശി രത്നകുമാർ ആണ് പിടിയിലായത്. കഴിഞ്ഞ 21ന് രാവിലെ 8.15നും 9.30നും ഇടയിലായിരുന്നു ഒടുവള്ളിത്തട്ട് മടക്കാടെ എം.സി മോൻസൻ്റെ വീട് കുത്തിത്തുറന്ന് രണ്ടരപവൻ സ്വർണവും 20,000രൂപയും കവർച്ച ചെയ്തത്.

## Article Content

**തളിപ്പറമ്പ്**: തളിപ്പറമ്പ് ഒടുവള്ളിതട്ട് മടക്കാടിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം തേരക്കടവ് സ്വദേശി രത്നകുമാർ ആണ് പിടിയിലായത്. കഴിഞ്ഞ 21ന് രാവിലെ 8.15നും 9.30നും ഇടയിലായിരുന്നു ഒടുവള്ളിത്തട്ട് മടക്കാടെ എം.സി മോൻസൻ്റെ വീട് കുത്തിത്തുറന്ന് രണ്ടരപവൻ സ്വർണവും 20,000രൂപയും കവർച്ച ചെയ്തത്.

സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഇരിക്കൂറിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കിരൺ, അഭിരാജ് എന്നിവരെ ഇരിക്കൂർ എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തിരുന്നു ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മടക്കാട് മോഷണം നടത്തിയതും ഇവർ തന്നെയാണെന്ന് തെളിഞ്ഞത്. തുടർന്ന് തളിപ്പറമ്പ് എസ്.ഐ യദു കൃഷ്ണൻ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കസ്റ്റഡിയിൽ വാങ്ങി മടക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവർ കവർച്ച ചെയ്ത സ്വർണ്ണം കർണ്ണാടകയിലെ കുൻസൂറിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്താൻ സഹായിച്ചയാളാണ് ഇപ്പോൾ പിടിയിലായ മലപ്പുറം തേരക്കടവ് സ്വദേശി രത്നകുമാർ. പൊലിസ് സംഘം കർണാടകയിൽ എത്തി സ്വർണ്ണാഭരണം കണ്ടെടുത്തു. രത്നകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121288/thaliparamba)