---
title: "പരീക്ഷാവിജയങ്ങൾ ജീവിതത്തിലും പകർത്താൻ സാധിക്കണം: സന്തോഷ് കീഴാറ്റൂർ "
english_title: "Santhosh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121319/santhosh"
published_at: "2023-06-10T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64846af3358f9_Screenshot_2023-06-10-17-36-04-44_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പരീക്ഷാവിജയങ്ങൾ ജീവിതത്തിലും പകർത്താൻ സാധിക്കണം: സന്തോഷ് കീഴാറ്റൂർ 

> **Lead Summary:** **ആലക്കോട്**: ഇരിക്കൂർ നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശദർശൻ്റെയും വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻൻസ് സെല്ലിൻ്റയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരിയർ എക്സ്പോയ്ക്ക് വായാട്ടു പറമ്പ് സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി.

## Article Content

**ആലക്കോട്**: ഇരിക്കൂർ നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശദർശൻ്റെയും വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻൻസ് സെല്ലിൻ്റയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരിയർ എക്സ്പോയ്ക്ക് വായാട്ടു പറമ്പ് സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി.

എക്സ്പോയുടെ ഭാഗമായുള്ള കരിയർ ഗൈഡൻസ് ക്ലാസുകൾ പ്രശസ്ത സിനിമ നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. പരീക്ഷയിൽ വിജയിക്കുന്നതോടപ്പം ജീവിതത്തിലും വിജയിക്കാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് കരിയർ ഗൈഡൻസ് ക്ലാസുകൾ സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രശസ്ത കരിയർ ഗൈഡുമാരായ ഡോക്ടർ ജ്യോതിസ് പോൾ ,ആഷിക് പുഴക്കൾ ഒ.വി പുരുഷോത്തമൻ എന്നിവർ നയിച്ചു.

കേരളത്തിലെ പ്രശസ്തമായ യൂണിവേഴ്സിറ്റികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഏഴിമല നേവൽ അക്കാദമി എന്നിവയുടെ സ്റ്റാളുകൾ വിദ്യാർത്ഥികൾ പുതിയ അനുഭവമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കെ ഡാറ്റ് അഭിരുചി പരീക്ഷയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ഉച്ചക്കുശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നായ എച്ച് സി എൽ ടെക്കിന്റെ സെലക്ഷൻ ഡ്രൈവ് നടന്നു.  ഭിന്നശേഷി കുട്ടികൾക്കുള്ള തുടർ പഠന ,തൊഴിൽ സാധ്യതകൾ വിശദീകരിക്കുന്ന ക്ലാസ് പ്രശസ്ത സൈക്കോളജിസ്റ്റ് ഡോക്ടർ നികേഷ് കലോരത്ത് ക്ലാസ് നയിച്ചു.

 മണ്ഡലത്തിൻ്റെ അകത്തും പുറത്തു നിന്നുമായി ആയിരത്തോളം കുട്ടികൾ ക്ലാസുകളും വിദ്യാഭ്യാസ പ്രദർശനവും പ്രയോജനപ്പെടുത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ.സി.എ അസീം, ജില്ല കോർഡിനേറ്റർ കെ.റീജ, ജോയിൻ്റ് കോർഡിനേറ്റർ രാജേഷ്‌, സി.മനീഷ്, സജീവ് ഒതയോത്ത് , എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി. ഇന്ന് വിദ്യാർത്ഥികൾക്ക് അവരുടെ കരിയർ തീരുമാനിക്കുന്നതിന് സഹായിക്കുന്ന കരിയർ പ്ലാനിങ് ക്ലാസ് നടക്കും.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് മാസ്റ്റർ ട്രെയിനറായ ചന്ദ്രൻ നായരാണ് പ്രസ്തുത ക്ലാസ് കൈകാര്യം ചെയ്യുന്നത്. ഉച്ചക്കുശേഷം നിയോജകമണ്ഡലത്തിലെ 100% വിജയം നേടിയ സ്കൂളുകളെയും 10, 12 ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെയും അനുമോദിക്കുന്ന ദിശദർശൻ മെറിറ്റ് അവാർഡ് വിതരണം നടക്കും. പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി അഡ്വ.വി ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. അഡ്വ. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷതവഹിക്കും.നിയോജകമണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അധ്യക്ഷന്മാർ, ജനപ്രതിനിധികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121319/santhosh)