---
title: "ആലുവയിൽ ആൽമരം ഒടിഞ്ഞ് വീണ് 7 വയസുകാരൻ മരിച്ചു; 3 കുട്ടികൾക്ക് പരിക്ക്"
english_title: "Aluva"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121320/aluva"
published_at: "2023-06-10T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484691f5ae41_IMG-20230610-WA0081.jpg"
keywords: []
---

# ആലുവയിൽ ആൽമരം ഒടിഞ്ഞ് വീണ് 7 വയസുകാരൻ മരിച്ചു; 3 കുട്ടികൾക്ക് പരിക്ക്

> **Lead Summary:**  **കൊച്ചി**: ആലുവ യുസി കോളേജിന് സമീപം ആൽമരം ഒടിഞ്ഞ് വീണ് ഏഴ് വയസുള്ള കുട്ടി മരിച്ചു. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്. കരോട്ടുപറമ്പിൽ രാജേഷിന്റെ് മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. അഭിനവിനൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്.

## Article Content

 **കൊച്ചി**: ആലുവ യുസി കോളേജിന് സമീപം ആൽമരം ഒടിഞ്ഞ് വീണ് ഏഴ് വയസുള്ള കുട്ടി മരിച്ചു. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്. കരോട്ടുപറമ്പിൽ രാജേഷിന്റെ് മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. അഭിനവിനൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ കൂടി സ്വാധീനമുള്ളതിനാൽ ഈ മേഖലയിൽ ശക്തമായി കാറ്റും വീശിയിരുന്നു. ഇതേ തുടർന്നാണ് മരത്തിന്റെ വലിയൊരു ഭാഗം ഒടിഞ്ഞുവീണത്. കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് അപകടം മുൻകൂട്ടി കാണാനായില്ല. പെട്ടെന്ന് മരം ഒടിഞ്ഞു വീണപ്പോൾ കുട്ടികൾക്ക് ഓടിമാറാനുമായില്ലെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121320/aluva)