---
title: "കഞ്ചാവുമായി യുവാക്കളെ പിടികൂടി"
english_title: "Youth caught with ganja "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121344/youth-caught-with-ganja"
published_at: "2023-06-10T19:37:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648483996538a_uhjiok.jpg"
keywords: []
---

# കഞ്ചാവുമായി യുവാക്കളെ പിടികൂടി

> **Lead Summary:** **പുല്‍പ്പള്ളി: **കര്‍ണാടക അതിര്‍ത്തിയായ പെരിക്കല്ലൂര്‍,കബനി തീര മേഖലകളില്‍ നടത്തിയ പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാക്കളെ പിടികൂടി. ബത്തേരി നെന്‍മേനി കരടിപ്പാറ സ്വദേശികളായ നാട്ടത്ത് വീട്ടില്‍ സുഹൈല്‍ , കിഴക്കേതില്‍ വീട്ടില്‍ അന്‍ഷാദ് എന്നിവരെയാണ് 50 ഗ്രാം കഞ്ചുമായി സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ വി.എ. ഉമ്മറും സംഘവും പിടികൂടിയത്. പ്രതികള്‍ക്കെതിരെ പുല്‍പള്ളി പോലീസ് സ്റ്റേഷനിലും കഞ്ചാവ് കേസുണ്ട്.

## Article Content

**പുല്‍പ്പള്ളി: **കര്‍ണാടക അതിര്‍ത്തിയായ പെരിക്കല്ലൂര്‍,കബനി തീര മേഖലകളില്‍ നടത്തിയ പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാക്കളെ പിടികൂടി. ബത്തേരി നെന്‍മേനി കരടിപ്പാറ സ്വദേശികളായ നാട്ടത്ത് വീട്ടില്‍ സുഹൈല്‍ , കിഴക്കേതില്‍ വീട്ടില്‍ അന്‍ഷാദ് എന്നിവരെയാണ് 50 ഗ്രാം കഞ്ചുമായി സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ വി.എ. ഉമ്മറും സംഘവും പിടികൂടിയത്. പ്രതികള്‍ക്കെതിരെ പുല്‍പള്ളി പോലീസ് സ്റ്റേഷനിലും കഞ്ചാവ് കേസുണ്ട്.

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്, ജിബിന്‍. ഷിനോജ് എം.ജെ, രതീഷ്.കെ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുദിവ്യ ബായ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.രണ്ടാഴ്ച്ച മുന്‍പ്  അരക്കിലോ കഞ്ചാവും കാറും അടക്കം 4 പേരേ പോലീസ് പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്ന് കരടിപ്പാറദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളും, പൗര പ്രമുഖന്മാരും ചേര്‍ന്ന് വിപുലമായ ലഹരി വിരുദ്ധ ജനകീയ സമതി വിളിച്ചു ചേര്‍ത്ത് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121344/youth-caught-with-ganja)