---
title: "കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് അരക്കിലോയോളം സ്വർണംഎയർപോർട്ട് പോലീസ് പിടികൂടി."
english_title: "Airport police seized half a kilo of gold from a passenger at Kannur airport. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121360/airport-police-seized-half-a-kilo-of-gold-from-a-passenger-at-kannur-airport"
published_at: "2023-06-10T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64848d9711e17_bhjnkj.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് അരക്കിലോയോളം സ്വർണംഎയർപോർട്ട് പോലീസ് പിടികൂടി.

> **Lead Summary:** **മട്ടന്നൂർ: **കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് അരക്കിലോയോളം സ്വർണംഎയർപോർട്ട് പോലീസ് പിടികൂടി. കാസർക്കോട് തളങ്കരയിലെ മുഹമ്മദ് ഷാക്കീറിനെയാണ് എസ്.ഐ. കെ.വി. പ്രശാന്തന്റെ നേതൃത്വത്തിലുളള സ്‌ക്വാഡ് പിടികൂടിയത്.ശനിയാഴ്ച രാവിലെദുബായിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നുമുഹമ്മദ് ഷാക്കീർ . ഇയാളുടെ ബാഗേജുകളിൽ നിന്നാണ് സ്വർണം പിടികൂടിയത്.

## Article Content

**മട്ടന്നൂർ: **കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് അരക്കിലോയോളം സ്വർണംഎയർപോർട്ട് പോലീസ് പിടികൂടി. കാസർക്കോട് തളങ്കരയിലെ മുഹമ്മദ് ഷാക്കീറിനെയാണ് എസ്.ഐ. കെ.വി. പ്രശാന്തന്റെ നേതൃത്വത്തിലുളള സ്‌ക്വാഡ് പിടികൂടിയത്.ശനിയാഴ്ച രാവിലെദുബായിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നുമുഹമ്മദ് ഷാക്കീർ . ഇയാളുടെ ബാഗേജുകളിൽ നിന്നാണ് സ്വർണം പിടികൂടിയത്.

കസ്റ്റംസിന്റെ വിദഗ്ദ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാഗേജുകൾക്കുള്ളിലുണ്ടായിരുന്ന തുണികളിലും മറ്റുമായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്.  ഷർട്ടിന്റെയും പാന്റ്‌സിന്റെ ബട്ടണുകളിലായി തുന്നിച്ചേർത്ത നിലയിലാണ് സ്വർണമുണ്ടായിരുന്നത്. എസ്.ഐ. സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് ഷമീർ, മനു സെബാസ്റ്റ്യൻ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121360/airport-police-seized-half-a-kilo-of-gold-from-a-passenger-at-kannur-airport)