---
title: "ആരാധനാലയങ്ങളിലെ മോഷണം  നടത്തി ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍"
english_title: "Accused who was absconding after stealing from places of worship arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121399/accused-who-was-absconding-after-stealing-from-places-of-worship-arrested"
published_at: "2023-06-10T23:09:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484b55315454_dgdfgfhcgf.jpg"
keywords: []
---

# ആരാധനാലയങ്ങളിലെ മോഷണം  നടത്തി ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

> **Lead Summary:** **കാട്ടിക്കുളം:** കാട്ടിക്കുളം ചേലൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി, കേളകം പള്ളി എന്നിവിടങ്ങളില്‍ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതിയെ തിരുനെല്ലി എസ് ഐ സാജനും സംഘവും പിടികൂടി. എറണാകുളം വരാപ്പുഴ മണലിപ്പറമ്പില്‍ വീട് സജീവ് എന്ന രാജീവ് ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ കുറിച്ച് ഓൺലൈൻ ചാനലുകൾ വഴി പോലീസ് വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മാനന്തവാടി സ്വദേശി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിന്‍ മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നുമാണ് ഇയ്യാളെ പിടികൂടിയത്. മെയ് 09,10 തീയതികളിലാണ് ഇരു പള്ളികളിലും ഇയാള്‍ മോഷണം നടത്തിയത്. ഇയാള്‍ മുന്‍പും കളവു കേസുകളില്‍ പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

## Article Content

**കാട്ടിക്കുളം:** കാട്ടിക്കുളം ചേലൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി, കേളകം പള്ളി എന്നിവിടങ്ങളില്‍ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതിയെ തിരുനെല്ലി എസ് ഐ സാജനും സംഘവും പിടികൂടി. എറണാകുളം വരാപ്പുഴ മണലിപ്പറമ്പില്‍ വീട് സജീവ് എന്ന രാജീവ് ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ കുറിച്ച് ഓൺലൈൻ ചാനലുകൾ വഴി പോലീസ് വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മാനന്തവാടി സ്വദേശി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിന്‍ മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നുമാണ് ഇയ്യാളെ പിടികൂടിയത്. മെയ് 09,10 തീയതികളിലാണ് ഇരു പള്ളികളിലും ഇയാള്‍ മോഷണം നടത്തിയത്. ഇയാള്‍ മുന്‍പും കളവു കേസുകളില്‍ പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121399/accused-who-was-absconding-after-stealing-from-places-of-worship-arrested)