---
title: "കേരളത്തിൽ മഴ കനത്തേക്കും, ഇന്ന് വിവിധ ജില്ലകളിൽ ജാഗ്രത"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121405/rain"
published_at: "2023-06-11T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485246ba9f04_images_(5).jpeg"
keywords: []
---

# കേരളത്തിൽ മഴ കനത്തേക്കും, ഇന്ന് വിവിധ ജില്ലകളിൽ ജാഗ്രത

> **Lead Summary:** **തിരുവനന്തപുരം**: ബിപോർജോയ് എഫക്ട് കൂടിയായതോടെ കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് പ്രവചനം. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി തീവ്ര ചുഴലിക്കാറ്റായി നിലവിൽ സ്ഥിതി ചെയ്യുകയാണ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾകടൽ ന്യുന മർദ്ദം ബംഗ്ലാദേശ് മ്യാൻമാർ തീരത്തിനു സമീപം അതി ശക്തമായ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.

## Article Content

**തിരുവനന്തപുരം**: ബിപോർജോയ് എഫക്ട് കൂടിയായതോടെ കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് പ്രവചനം. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി തീവ്ര ചുഴലിക്കാറ്റായി നിലവിൽ സ്ഥിതി ചെയ്യുകയാണ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾകടൽ ന്യുന മർദ്ദം ബംഗ്ലാദേശ് മ്യാൻമാർ തീരത്തിനു സമീപം അതി ശക്തമായ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.

ഇത് പ്രകാരം ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121405/rain)