---
title: "ആയിക്കരയിൽനിന്ന്‌ മീൻപിടിക്കാൻ പോയ രണ്ട് ഫൈബർതോണികൾ കനത്ത തിരയിൽപ്പെട്ട് മറിഞ്ഞു."
english_title: "Two fiber boats which went fishing from Ayikkara capsized due to heavy waves. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121429/two-fiber-boats-which-went-fishing-from-ayikkara-capsized-due-to-heavy-waves"
published_at: "2023-06-11T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64854d54f3c39_sdfsdfs.jpg"
keywords: []
---

# ആയിക്കരയിൽനിന്ന്‌ മീൻപിടിക്കാൻ പോയ രണ്ട് ഫൈബർതോണികൾ കനത്ത തിരയിൽപ്പെട്ട് മറിഞ്ഞു.

> **Lead Summary:** **കണ്ണൂർ :** ആയിക്കരയിൽനിന്ന്‌ മീൻപിടിക്കാൻ പോയ രണ്ട് ഫൈബർതോണികൾ കനത്ത തിരയിൽപ്പെട്ട് മറിഞ്ഞു. രണ്ട് തോണികളിലുമായി ഉണ്ടായിരുന്ന ഏഴ് മീൻപിടിത്ത തൊഴിലാളികളെ മറ്റ് തോണികളിലുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപ്പെടുത്തി. മീൻ പിടിച്ച് മടങ്ങിവരുമ്പോൾ മാപ്പിള ബേ ഹാർബറിന് സമീപം ശനിയാഴ്ച രാവിലെ 8.30-ഓടെയാണ് അപകടം. ദീപം, മുഹമ്മദ് നിഷാൽ എന്നീ ഫൈബർ വള്ളങ്ങളാണ് മറിഞ്ഞത്. ദീപം വള്ളത്തിലുണ്ടായിരുന്ന മറുനാടൻ തൊഴിലാളികളായ ഗോപാൽ, തിരുദിൽദാസ്, മനോരഞ്ജൻ, ലിഡൻദാസ്, മുഹമ്മദ് നിഷാൽ എന്ന വള്ളത്തിലുണ്ടായിരുന്ന കണ്ണൂർ സിറ്റി സ്വദേശികളായ ഫൈസൽ, നജീബ്, ഷംസുദ്ദീൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. രണ്ട് തോണികളും മൈതാനപ്പള്ളി ഭാഗത്ത് കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി.

## Article Content

**കണ്ണൂർ :** ആയിക്കരയിൽനിന്ന്‌ മീൻപിടിക്കാൻ പോയ രണ്ട് ഫൈബർതോണികൾ കനത്ത തിരയിൽപ്പെട്ട് മറിഞ്ഞു. രണ്ട് തോണികളിലുമായി ഉണ്ടായിരുന്ന ഏഴ് മീൻപിടിത്ത തൊഴിലാളികളെ മറ്റ് തോണികളിലുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപ്പെടുത്തി. മീൻ പിടിച്ച് മടങ്ങിവരുമ്പോൾ മാപ്പിള ബേ ഹാർബറിന് സമീപം ശനിയാഴ്ച രാവിലെ 8.30-ഓടെയാണ് അപകടം. ദീപം, മുഹമ്മദ് നിഷാൽ എന്നീ ഫൈബർ വള്ളങ്ങളാണ് മറിഞ്ഞത്. ദീപം വള്ളത്തിലുണ്ടായിരുന്ന മറുനാടൻ തൊഴിലാളികളായ ഗോപാൽ, തിരുദിൽദാസ്, മനോരഞ്ജൻ, ലിഡൻദാസ്, മുഹമ്മദ് നിഷാൽ എന്ന വള്ളത്തിലുണ്ടായിരുന്ന കണ്ണൂർ സിറ്റി സ്വദേശികളായ ഫൈസൽ, നജീബ്, ഷംസുദ്ദീൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. രണ്ട് തോണികളും മൈതാനപ്പള്ളി ഭാഗത്ത് കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121429/two-fiber-boats-which-went-fishing-from-ayikkara-capsized-due-to-heavy-waves)