---
title: "കരിങ്കൽപ്പാറ കയറ്റിവരുന്ന വാഹനങ്ങൾ യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ദുരിതമായി മാറുന്നു."
english_title: "Vehicles carrying gravel become a huge nuisance to passengers and other vehicles. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121435/vehicles-carrying-gravel-become-a-huge-nuisance-to-passengers-and-other-vehicles"
published_at: "2023-06-11T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485501fa544e_sedfsfdgs.jpg"
keywords: []
---

# കരിങ്കൽപ്പാറ കയറ്റിവരുന്ന വാഹനങ്ങൾ യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ദുരിതമായി മാറുന്നു.

> **Lead Summary:** **പുതിയങ്ങാടി :** പുലിമുട്ട് നിർമാണത്തിനായി വലിയ കരിങ്കൽപ്പാറ കയറ്റിവരുന്ന വാഹനങ്ങൾ യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ദുരിതമായി മാറുന്നുവെന്ന് ആക്ഷേപം. പുതിയങ്ങാടി ഹൈസ്കൂൾ റോഡ് പൊതുവേ വീതി കുറഞ്ഞതാണ്. വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുമ്പോൾ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടാകുന്നുവെന്നാണ് പരാതി.

## Article Content

**പുതിയങ്ങാടി :** പുലിമുട്ട് നിർമാണത്തിനായി വലിയ കരിങ്കൽപ്പാറ കയറ്റിവരുന്ന വാഹനങ്ങൾ യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ദുരിതമായി മാറുന്നുവെന്ന് ആക്ഷേപം. പുതിയങ്ങാടി ഹൈസ്കൂൾ റോഡ് പൊതുവേ വീതി കുറഞ്ഞതാണ്. വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുമ്പോൾ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടാകുന്നുവെന്നാണ് പരാതി.

ഇത് പുതിയങ്ങാടി ജമാ അത്ത് ഹൈസ്കൂൾ റോഡിൽ നിരന്തരം ഗതാഗതക്കുരുക്കിന് കാരണമാകുന്നു. വീതികുറഞ്ഞതും വളവുകളും നിറഞ്ഞ റോഡിൽ വലിയ ലോറികളുടെ നിരനിരയായ വരവുകാരണം സ്കൂൾ ബസുകൾക്കും സമയക്രമം പാലിക്കാൻ പറ്റാത്ത അവസ്ഥയാണ്. വാഹനത്തിന്റെ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിൽ പാറക്കല്ലുകൾ കയറ്റിവരുന്നത് വലിയ അപകടത്തിനുതന്നെ കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121435/vehicles-carrying-gravel-become-a-huge-nuisance-to-passengers-and-other-vehicles)