---
title: "റോഡരികിലെ ഓടകളിൽ നിറഞ്ഞ മണ്ണ് നീക്കാത്തത് ദുരിതമാകുന്നു. "
english_title: "It is a pity that the soil filled in the ditches on the roadside is not removed. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121439/it-is-a-pity-that-the-soil-filled-in-the-ditches-on-the-roadside-is-not-removed"
published_at: "2023-06-11T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64855332a772b_sdfsfsdgf.jpg"
keywords: []
---

# റോഡരികിലെ ഓടകളിൽ നിറഞ്ഞ മണ്ണ് നീക്കാത്തത് ദുരിതമാകുന്നു. 

> **Lead Summary:** മയ്യിൽ : റോഡരികിലെ ഓടകളിൽ നിറഞ്ഞ മണ്ണ് നീക്കാത്തത് ദുരിതമാകുന്നു. മയ്യിൽ-കണ്ടക്കൈ റോഡ് കവലയ്ക്ക് സമീപത്താണ് വ്യാപാരികൾക്കും വാഹനയാത്രക്കാർക്കും ദുരിതമായി മഴയിൽ വെള്ളം കയറുന്നത്.

## Article Content

മയ്യിൽ : റോഡരികിലെ ഓടകളിൽ നിറഞ്ഞ മണ്ണ് നീക്കാത്തത് ദുരിതമാകുന്നു. മയ്യിൽ-കണ്ടക്കൈ റോഡ് കവലയ്ക്ക് സമീപത്താണ് വ്യാപാരികൾക്കും വാഹനയാത്രക്കാർക്കും ദുരിതമായി മഴയിൽ വെള്ളം കയറുന്നത്.

ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനായെടുത്ത മണ്ണ് നീക്കാത്തതാണ് ഇതിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ശനിയാഴ്ച വൈകിട്ട് മട്ടന്നൂർ ഭാഗത്തേക്ക് പോകുന്നതിനിടെ വെള്ളക്കെട്ടിൽ താഴ്ന്നിറങ്ങിയ ചരക്കുലോറി പുറത്തെടുക്കാനുള്ള ശ്രമം രാത്രി വൈകിയും വിജയിച്ചില്ല. കനത്ത മഴ തുടങ്ങും മുൻപായി മയ്യിൽ ടൗണിലെ ചെക്യാട്ടുകാവ് മുതൽ കണ്ടക്കൈ റോഡ് കവല വരെയുള്ള ഓടകളിലെ മണ്ണ് ഉടൻ നീക്കാനുള്ള നടപടിയുണ്ടാകണമെന്ന് വ്യാപാരിയായ കെ.പി.ബിജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121439/it-is-a-pity-that-the-soil-filled-in-the-ditches-on-the-roadside-is-not-removed)