---
title: "ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറുടെ കഴുത്തില്‍ കറിക്കത്തി കുത്തിയിറക്കിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍."
english_title: "A man has been arrested in the case of stabbing the neck of the driver who was sleeping in the lorry. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121459/a-man-has-been-arrested-in-the-case-of-stabbing-the-neck-of-the-driver-who-was-sleeping-in-the-lorry"
published_at: "2023-06-11T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648562ca728c1_sdfdsfdgdf.jpg"
keywords: []
---

# ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറുടെ കഴുത്തില്‍ കറിക്കത്തി കുത്തിയിറക്കിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍.

> **Lead Summary:** **പൂമാല**: ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറുടെ കഴുത്തില്‍ കറിക്കത്തി കുത്തിയിറക്കിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൂവക്കണ്ടം മോടംപ്ലാക്കല്‍ ബാലകൃഷ്ണ(കുഞ്ഞ്)നെയാണ് കാഞ്ഞാര്‍ പോലീസ് വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ പിടികൂടിയത്. ഇയാള്‍ സംഭവത്തിനുശേഷം ഇവിടെനിന്ന് കടന്നിരുന്നു. പിന്നീട് കൂവക്കണ്ടത്ത് തിരിച്ചെത്തിയപ്പോഴാണ് കാഞ്ഞാര്‍ എസ്.എച്ച്.ഒ. സോള്‍ജിമോന്‍, എസ്.ഐ. സിബി തങ്കപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. തൊടുപുഴ സ്വദേശി കോതവഴിക്കല്‍ പ്രദീപി (ബാബു) നാണ് കുത്തേറ്റത്. കഴുത്തിലെ കത്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നീക്കം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് 3.30-ന് കൂവക്കണ്ടത്താണ് സംഭവം. ഇവിടയുള്ള റബ്ബര്‍തോട്ടത്തില്‍നിന്ന് തടി കൊണ്ടുപോകാനാണ് പ്രദീപ് ലോറിയുമായി എത്തിയത്. ഇയാള്‍ ലോറിയില്‍കിടന്ന് ഉറങ്ങുന്നതിനിടെ ബാലകൃഷ്ണന്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന തൊഴിലാളികളാണ് പ്രദീപിനെ ഓട്ടോറിക്ഷയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, അവിടെ നീക്കംചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു റബ്ബര്‍തടികള്‍ക്ക് ബാലകൃഷ്ണന്‍ മുന്‍പ് വില പറഞ്ഞിരുന്നു. ഇതിലും അല്‍പ്പം വിലകൂട്ടി ലോറിയുടെ ഉടമ തടികള്‍ വാങ്ങുകയായിരുന്നു. ഇവര്‍ തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. ഈ സമയത്ത് ഡ്രൈവര്‍ പ്രദീപും ഉടമയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. അന്ന് വാക്കുതര്‍ക്കത്തില്‍ പ്രദീപും ഇടപെട്ടിരുന്നു. ഇതാണ് വൈരത്തിന് കാരണമെന്ന് പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പ്രദീപ് തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

## Article Content

**പൂമാല**: ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറുടെ കഴുത്തില്‍ കറിക്കത്തി കുത്തിയിറക്കിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൂവക്കണ്ടം മോടംപ്ലാക്കല്‍ ബാലകൃഷ്ണ(കുഞ്ഞ്)നെയാണ് കാഞ്ഞാര്‍ പോലീസ് വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ പിടികൂടിയത്. ഇയാള്‍ സംഭവത്തിനുശേഷം ഇവിടെനിന്ന് കടന്നിരുന്നു. പിന്നീട് കൂവക്കണ്ടത്ത് തിരിച്ചെത്തിയപ്പോഴാണ് കാഞ്ഞാര്‍ എസ്.എച്ച്.ഒ. സോള്‍ജിമോന്‍, എസ്.ഐ. സിബി തങ്കപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. തൊടുപുഴ സ്വദേശി കോതവഴിക്കല്‍ പ്രദീപി (ബാബു) നാണ് കുത്തേറ്റത്. കഴുത്തിലെ കത്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നീക്കം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് 3.30-ന് കൂവക്കണ്ടത്താണ് സംഭവം. ഇവിടയുള്ള റബ്ബര്‍തോട്ടത്തില്‍നിന്ന് തടി കൊണ്ടുപോകാനാണ് പ്രദീപ് ലോറിയുമായി എത്തിയത്. ഇയാള്‍ ലോറിയില്‍കിടന്ന് ഉറങ്ങുന്നതിനിടെ ബാലകൃഷ്ണന്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന തൊഴിലാളികളാണ് പ്രദീപിനെ ഓട്ടോറിക്ഷയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, അവിടെ നീക്കംചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു റബ്ബര്‍തടികള്‍ക്ക് ബാലകൃഷ്ണന്‍ മുന്‍പ് വില പറഞ്ഞിരുന്നു. ഇതിലും അല്‍പ്പം വിലകൂട്ടി ലോറിയുടെ ഉടമ തടികള്‍ വാങ്ങുകയായിരുന്നു. ഇവര്‍ തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. ഈ സമയത്ത് ഡ്രൈവര്‍ പ്രദീപും ഉടമയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. അന്ന് വാക്കുതര്‍ക്കത്തില്‍ പ്രദീപും ഇടപെട്ടിരുന്നു. ഇതാണ് വൈരത്തിന് കാരണമെന്ന് പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പ്രദീപ് തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121459/a-man-has-been-arrested-in-the-case-of-stabbing-the-neck-of-the-driver-who-was-sleeping-in-the-lorry)