---
title: "പാറക്കാടിയിലും , കൊയ്യത്തും ചെളി പ്രളയം. "
english_title: "Mud flood in Parakkadi and Koiyat. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121495/mud-flood-in-parakkadi-and-koiyat"
published_at: "2023-06-11T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648578423846a_dfgdgdfgfghf.jpg"
keywords: []
---

# പാറക്കാടിയിലും , കൊയ്യത്തും ചെളി പ്രളയം. 

> **Lead Summary:** **ശ്രീകണ്ഠപുരം: **വളക്കൈ കൊയ്യം റോഡ് വികസനത്തിൽ ആദ്യഘട്ടം ടാറിങ്ങിൽ നിന്ന് ഒഴിവാക്കിയ പാറക്കാടി, കൊയ്യം പ്രദേശങ്ങളിൽ ചെളി പ്രളയം . നാട്ടുകാർക്ക് നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയായി. കൊയ്യത്ത് മദ്രസയിൽ പോകുന്ന കുട്ടി ചെളിയിൽ വീണു. പാറക്കാടിയിൽ സ്കൂട്ടി ചെളിയിലേക്ക് മറിഞ്ഞു. കൊയ്യത്ത് മഴ തുടങ്ങിയതു മുതൽ പുറത്തിറങ്ങാൻ കഴിയുന്നില്ല.

## Article Content

**ശ്രീകണ്ഠപുരം: **വളക്കൈ കൊയ്യം റോഡ് വികസനത്തിൽ ആദ്യഘട്ടം ടാറിങ്ങിൽ നിന്ന് ഒഴിവാക്കിയ പാറക്കാടി, കൊയ്യം പ്രദേശങ്ങളിൽ ചെളി പ്രളയം . നാട്ടുകാർക്ക് നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയായി. കൊയ്യത്ത് മദ്രസയിൽ പോകുന്ന കുട്ടി ചെളിയിൽ വീണു. പാറക്കാടിയിൽ സ്കൂട്ടി ചെളിയിലേക്ക് മറിഞ്ഞു. കൊയ്യത്ത് മഴ തുടങ്ങിയതു മുതൽ പുറത്തിറങ്ങാൻ കഴിയുന്നില്ല.

വളക്കൈ കൊയ്യം വേളം റോഡിൻ്റെ വികസനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വളക്കൈ മുതൽ പാറക്കാടി മില്ല് വരേയും , ഇ എം എസ് വായനശാല മുതൽ കൊയ്യം ഖാദി വരേയും ആദ്യഘട്ടം മെക്കാഡം ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ നിന്ന് ഒഴിച്ചിട്ട ഭാഗത്താണ് ഇപ്പോൾ ചെളി പ്രളയം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121495/mud-flood-in-parakkadi-and-koiyat)