---
title: "എഞ്ചിൻ തകരാറിനേ തുടര്‍ന്ന് ഇൻഡിഗോ ദില്ലി ചെന്നൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി. "
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121502/delhi"
published_at: "2023-06-11T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64857da6b1cfe_Screenshot_20230611-132353_Facebook.jpg"
keywords: []
---

# എഞ്ചിൻ തകരാറിനേ തുടര്‍ന്ന് ഇൻഡിഗോ ദില്ലി ചെന്നൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി. 

> **Lead Summary:** **ദില്ലി**: എഞ്ചിൻ തകരാറിനേ തുടര്‍ന്ന് ഇൻഡിഗോ ദില്ലി ചെന്നൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ശനിയാഴ്ച രാത്രിയാണ് സംഭവം. യാത്ര പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് തകരാർ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് വിമാനം ദില്ലി വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.

## Article Content

**ദില്ലി**: എഞ്ചിൻ തകരാറിനേ തുടര്‍ന്ന് ഇൻഡിഗോ ദില്ലി ചെന്നൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ശനിയാഴ്ച രാത്രിയാണ് സംഭവം. യാത്ര പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് തകരാർ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് വിമാനം ദില്ലി വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.

230 യാത്രക്കാരാണ് ഈ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. ഇന്‍ഡിഗോയുടെ എയര്‍ബസ് എ321 നിയോ വിമാനമാണ് തിരിച്ചിറക്കിയത്. എന്‍ജിന്‍ തകരാറ് പരിശോധിക്കുമെന്ന് ഡിജിസിഎ വിശദമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ചെന്നൈയിലേക്ക് അയയ്ക്കുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാര്‍ത്ത് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തുന്നതായി ഇന്‍ഡിഗോ വിശദമാക്കി. രാത്രി 9.46നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്യ രണ്ട് എന്‍ജിനുകളില്‍ ഒന്ന് തകരാറിലായതോടെ 10.39ഓടെ വിമാനം ഒറ്റ എന്‍ജിനില്‍ തിരികെ ഇറക്കുകയായിരുന്നു.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121502/delhi)