---
title: "എം.ഡി.എം.എ. വില്‍പ്പനയ്ക്കിടെ രണ്ടുപേരെ തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി."
english_title: "MDMA Thrissur Excise Special Squad caught two persons during the sale. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121533/mdma-thrissur-excise-special-squad-caught-two-persons-during-the-sale"
published_at: "2023-06-11T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485979b0e8ea_fdghgj.jpg"
keywords: []
---

# എം.ഡി.എം.എ. വില്‍പ്പനയ്ക്കിടെ രണ്ടുപേരെ തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി.

> **Lead Summary:** **തൃശ്ശൂര്‍:** എം.ഡി.എം.എ. വില്‍പ്പനയ്ക്കിടെ രണ്ടുപേരെ തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കഴിഞ്ഞ ദിവസം വൈകീട്ട് ഒല്ലൂര്‍ യുണൈറ്റഡ് വെയ്ബ്രിഡ്ജ് പരിസരത്തുനിന്നാണ് വില്‍പ്പനക്കായി എത്തിച്ച 4.85 ഗ്രാം എം.ഡി.എം.എ.യുമായി കല്ലൂര്‍ കളത്തിങ്കല്‍ വീട്ടില്‍ സ്റ്റെബിന്‍ പിടിയിലായത്.

## Article Content

**തൃശ്ശൂര്‍:** എം.ഡി.എം.എ. വില്‍പ്പനയ്ക്കിടെ രണ്ടുപേരെ തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കഴിഞ്ഞ ദിവസം വൈകീട്ട് ഒല്ലൂര്‍ യുണൈറ്റഡ് വെയ്ബ്രിഡ്ജ് പരിസരത്തുനിന്നാണ് വില്‍പ്പനക്കായി എത്തിച്ച 4.85 ഗ്രാം എം.ഡി.എം.എ.യുമായി കല്ലൂര്‍ കളത്തിങ്കല്‍ വീട്ടില്‍ സ്റ്റെബിന്‍ പിടിയിലായത്.

ഇയാളെ ചോദ്യംചെയ്തതിനെത്തുടര്‍ന്ന് പന്ത്രണ്ട് ഗ്രാം എം.ഡി.എം.എ.യുമായി കല്ലൂര്‍ ഭരത സ്വദേശി കളപ്പുര വീട്ടില്‍ ഷെറിനെ(32) മതിക്കുന്ന് ഭാഗത്തുനിന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഷെറിന്‍ മറൈന്‍ എന്‍ജിനിയറിങ് ബിരുദധാരിയും സ്റ്റെബിന്‍ മുന്‍ മിസ്റ്റര്‍ കേരളയും ബോഡി ബില്‍ഡിങ് താരവുമാണ്.

പ്രിവന്റീവ് ഓഫീസര്‍ സോണി കെ. ദേവസി, ഗ്രേഡ് പ്രിവെന്റീവ് ഓഫീസര്‍മാരായ കെ.വി. ഷാജി, പി.ബി. സുനില്‍ദാസ്, സി.ഇ.ഒ. മാരായ വി.എം. ഹരീഷ്, സനീഷ് കുമാര്‍, നിഗീഷ് കെ. സോമന്‍, നൂര്‍ജ, ഡ്രൈവര്‍ മനോജ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121533/mdma-thrissur-excise-special-squad-caught-two-persons-during-the-sale)