---
title: "കണ്ണൂര്‍ കാല്‍ടെക്സ് മേല്‍പ്പാലം സര്‍വ്വേ വ്യാപാരികളും മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും തടഞ്ഞു "
english_title: "Kannur Caltex flyover survey blocked again"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12161/Kannur-Caltex-flyover-survey-blocked-again"
published_at: "2021-11-22T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b622679a16_IMG-20211122-WA0026.jpg"
keywords: []
---

# കണ്ണൂര്‍ കാല്‍ടെക്സ് മേല്‍പ്പാലം സര്‍വ്വേ വ്യാപാരികളും മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും തടഞ്ഞു 

> **Lead Summary:** കണ്ണൂര്‍: തെക്കി ബസാര്‍ - കാല്‍ടെക്സ് മേല്‍പ്പാലം സര്‍വ്വേ വീണ്ടും തടഞ്ഞു. തിങ്കളാഴ്ച്ച രാവിലെയാണ് പോലീസ് സഹായത്തോടെ സര്‍വേ നടത്തി കല്ലിട്ടത്. വിവരം അറിഞ്ഞ് വ്യാപാരികളും മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തെത്തി. സര്‍വ്വേ നടപടികള്‍ തടസ്സപ്പെടുത്താനുള്ള ശ്രമം ടൗണ്‍ പോലീസിന്റെ നേതൃത്വത്തില്‍ തടഞ്ഞു. വ്യാപാരികളുടെ നിര്‍ദേശങ്ങളും ആശങ്കകളും പരിഹരിക്കാതെ നടത്തുന്ന സര്‍വ്വേ അംഗീകരിക്കില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹി രാജീവന്‍ എളയാവൂര്‍ പോലീസിനോട് പറഞ്ഞു. സര്‍വ്വേ നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സര്‍വേ ജീവനക്കാരെ തടഞ്ഞ രാജീവന്‍ എളയാവൂരിനെ പിടിച്ച്‌ വലിച്ച്‌ കൊണ്ടുപോവാനുള്ള പോലീസ് ശ്രമം ഉന്തും തള്ളിനുമിടയാക്കി.

## Article Content

കണ്ണൂര്‍: തെക്കി ബസാര്‍ - കാല്‍ടെക്സ് മേല്‍പ്പാലം സര്‍വ്വേ വീണ്ടും തടഞ്ഞു. തിങ്കളാഴ്ച്ച രാവിലെയാണ് പോലീസ് സഹായത്തോടെ സര്‍വേ നടത്തി കല്ലിട്ടത്. വിവരം അറിഞ്ഞ് വ്യാപാരികളും മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തെത്തി. സര്‍വ്വേ നടപടികള്‍ തടസ്സപ്പെടുത്താനുള്ള ശ്രമം ടൗണ്‍ പോലീസിന്റെ നേതൃത്വത്തില്‍ തടഞ്ഞു. വ്യാപാരികളുടെ നിര്‍ദേശങ്ങളും ആശങ്കകളും പരിഹരിക്കാതെ നടത്തുന്ന സര്‍വ്വേ അംഗീകരിക്കില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹി രാജീവന്‍ എളയാവൂര്‍ പോലീസിനോട് പറഞ്ഞു. സര്‍വ്വേ നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സര്‍വേ ജീവനക്കാരെ തടഞ്ഞ രാജീവന്‍ എളയാവൂരിനെ പിടിച്ച്‌ വലിച്ച്‌ കൊണ്ടുപോവാനുള്ള പോലീസ് ശ്രമം ഉന്തും തള്ളിനുമിടയാക്കി.

ആക്ഷന്‍ കമ്മിറ്റി കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി വിധി വരുന്നത് വരെ സര്‍വേ നടപടി നിര്‍ത്തിവയ്ക്കണം. മേല്‍പ്പാലത്തിന് ആക്ഷന്‍ കമ്മിറ്റി എതിരല്ല, എന്നാല്‍ തെക്കി ബസാര്‍ - കാല്‍ടെക്സ് മേല്‍പ്പാലം ഗതാഗതക്കുരുക്ക് ഒഴിവാക്കില്ല. പകരം പുതിയ തെരു മുതല്‍ മേലെചൊവ്വ വരെയാണ് മേല്‍പ്പാലം വരേണ്ടതെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ രാജീവന്‍ എളയാവൂര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12161/Kannur-Caltex-flyover-survey-blocked-again)