---
title: "നാടിൻറെ  കണ്ണിലുണ്ണിയായ പി.കെ.കുഞ്ഞനന്തനെ മാധ്യമങ്ങള്‍ ഭീകരവാദിയായി ചിത്രീകരിച്ചെന്ന് എം.വി. ഗോവിന്ദൻ"
english_title: "MV said that the media portrayed PK Kunjananthan, the darling of the nation, as a terrorist. Govindan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121623/mv-said-that-the-media-portrayed-pk-kunjananthan-the-darling-of-the-nation-as-a-terrorist-govindan"
published_at: "2023-06-11T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485eda12393a_dczdvzxvz.jpg"
keywords: []
---

# നാടിൻറെ  കണ്ണിലുണ്ണിയായ പി.കെ.കുഞ്ഞനന്തനെ മാധ്യമങ്ങള്‍ ഭീകരവാദിയായി ചിത്രീകരിച്ചെന്ന് എം.വി. ഗോവിന്ദൻ

> **Lead Summary:** **കണ്ണൂര്‍:** ടി.പി.വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തന്‍ നാടിന്റെ കണ്ണിലുണ്ണിയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അദ്ദേഹത്തെ മാധ്യമങ്ങള്‍ ഭീകരവാദിയായി ചിത്രീകരിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു. പി.കെ.കുഞ്ഞനന്തന്റെ മൂന്നാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂര്‍:** ടി.പി.വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തന്‍ നാടിന്റെ കണ്ണിലുണ്ണിയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അദ്ദേഹത്തെ മാധ്യമങ്ങള്‍ ഭീകരവാദിയായി ചിത്രീകരിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു. പി.കെ.കുഞ്ഞനന്തന്റെ മൂന്നാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞനന്തനെ കുറിച്ച് എന്തൊക്കെയാണ് ഇവിടുത്തെ മാധ്യമങ്ങള്‍ പറഞ്ഞത്. വളരെ വലിയ ഭീകരവാദിയായി അവതരിപ്പിച്ചു. ഈ നാട്ടിലെ ജനങ്ങളുടെ കണ്ണിലുണ്ണിയായി വളര്‍ന്നുവന്ന കുഞ്ഞനന്തനെതിരായി മാധ്യമങ്ങള്‍ നീചമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തിന് ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തിയതെന്നും ഗോവിന്ദന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121623/mv-said-that-the-media-portrayed-pk-kunjananthan-the-darling-of-the-nation-as-a-terrorist-govindan)