---
title: "കണ്ണൂർ കരുവഞ്ചാൽ വായാട്ടുപറമ്പിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു"
english_title: "A young man died after falling into a well at Vayatuparam in Karuvanchal, Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121630/a-young-man-died-after-falling-into-a-well-at-vayatuparam-in-karuvanchal-kannur"
published_at: "2023-06-11T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485fb2d71886_dfdtgdrdt.jpg"
keywords: []
---

# കണ്ണൂർ കരുവഞ്ചാൽ വായാട്ടുപറമ്പിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ കരുവഞ്ചാൽ വായാട്ടുപറമ്പിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു. കാപ്പിമല സ്വദേശി മനീഷ് ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം നടന്നത്. കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു മനീഷ്. വൃത്തിയാക്കിയതിന് ശേഷം മുകളിലേക്ക് കയറുന്നതിനിടെയാണ് കാൽ തെറ്റി കിണറ്റിനകത്തേക്ക് വീണത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇയാശളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മരിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മഴ പെയ്തതിനാൽ ആ സമയത്ത് വഴുക്കൽ ഉണ്ടായിരുന്നവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും പറയുന്നു.

## Article Content

**കണ്ണൂർ:** കണ്ണൂർ കരുവഞ്ചാൽ വായാട്ടുപറമ്പിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു. കാപ്പിമല സ്വദേശി മനീഷ് ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം നടന്നത്. കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു മനീഷ്. വൃത്തിയാക്കിയതിന് ശേഷം മുകളിലേക്ക് കയറുന്നതിനിടെയാണ് കാൽ തെറ്റി കിണറ്റിനകത്തേക്ക് വീണത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇയാശളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മരിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മഴ പെയ്തതിനാൽ ആ സമയത്ത് വഴുക്കൽ ഉണ്ടായിരുന്നവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121630/a-young-man-died-after-falling-into-a-well-at-vayatuparam-in-karuvanchal-kannur)