---
title: "നിയന്ത്രണം വിട്ട ലോറി  കനാലിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121642/accident"
published_at: "2023-06-12T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486640d14c52_IMG-20230425-WA0201.jpg"
keywords: []
---

# നിയന്ത്രണം വിട്ട ലോറി  കനാലിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം 

> **Lead Summary:** **കൊല്ലം**: കൊല്ലം ഉറുകുന്നിൽ വലതുകര കനാലിലേക്ക് നിയന്ത്രണംവിട്ട ലോറിമറിഞ്ഞ് രണ്ടുപേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സുനാമി ഫ്ലാറ്റിൽ ജിഷ്ണു , കരുനാഗപ്പള്ളി സ്വദേശിയായ കുഞ്ഞുമോൻ (ബാബു) എന്നിവരാണ് മരിച്ചത്. ഇന്ന് രണ്ടരയോടെയാണ് അപകടം.

## Article Content

**കൊല്ലം**: കൊല്ലം ഉറുകുന്നിൽ വലതുകര കനാലിലേക്ക് നിയന്ത്രണംവിട്ട ലോറിമറിഞ്ഞ് രണ്ടുപേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സുനാമി ഫ്ലാറ്റിൽ ജിഷ്ണു , കരുനാഗപ്പള്ളി സ്വദേശിയായ കുഞ്ഞുമോൻ (ബാബു) എന്നിവരാണ് മരിച്ചത്. ഇന്ന് രണ്ടരയോടെയാണ് അപകടം.

കോൺക്രീറ്റ് ജോലികഴിഞ്ഞ് ഉറുകുന്നിലേക്ക് വരുന്നതിനിടയിൽ ലോറി നിയന്ത്രണം വിട്ട് നാൽപതടി താഴ്ച്ചയുള്ള കനാലിലേക്ക് പതിക്കുകയായിരുന്നു. മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121642/accident)