---
title: "ആം ആദ്മി പാർട്ടി കണ്ണൂർ ജില്ല മണ്ഡലം കൺവെൻഷനുകൾക്ക് പേരാവൂരിൽ തുടക്കം"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121644/peravoor"
published_at: "2023-06-12T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486664477527_IMG-20230612-WA0000.jpg"
keywords: []
---

# ആം ആദ്മി പാർട്ടി കണ്ണൂർ ജില്ല മണ്ഡലം കൺവെൻഷനുകൾക്ക് പേരാവൂരിൽ തുടക്കം

> **Lead Summary:** പേരാവൂർ : ജൂൺ 11 ഞായറാഴ്ച തുണ്ടിയിൽ ഉദയ ആഡിറ്റോറിയത്തിൽ വച്ച് നടന യോഗത്തിൽ ജില്ലാ പ്രസിഡന്റ് സ്റ്റീഫൻ ടി.ടി. അദ്ധ്യക്ഷത വഹിച്ചു. നിരീക്ഷകൻ ശ്രീ. ദിലീപ് മുടപ്പിലാശ്ശേരിയുടെ നേതൃത്വത്തിൽ പേരാവൂർ മണ്ഡലം കമ്മിറ്റിയും രൂപീകരിച്ചു.

## Article Content

പേരാവൂർ : ജൂൺ 11 ഞായറാഴ്ച തുണ്ടിയിൽ ഉദയ ആഡിറ്റോറിയത്തിൽ വച്ച് നടന യോഗത്തിൽ ജില്ലാ പ്രസിഡന്റ് സ്റ്റീഫൻ ടി.ടി. അദ്ധ്യക്ഷത വഹിച്ചു. നിരീക്ഷകൻ ശ്രീ. ദിലീപ് മുടപ്പിലാശ്ശേരിയുടെ നേതൃത്വത്തിൽ പേരാവൂർ മണ്ഡലം കമ്മിറ്റിയും രൂപീകരിച്ചു.

മണ്ഡലം പ്രസിഡന്റായി ശ്രീ. സ്റ്റാനിസ്ലാവോസ്, സെക്രട്ടറിയായി സിബി തുരുത്തിപ്പിള്ളിൽ, ട്രഷറർ ജോളി ജോസഫ്, വൈസ് പ്രസിഡന്റ് കുര്യാക്കോസ് പതിയിൽ, ജോയിന്റ് സെക്രട്ടറി പി.ജി. കുഞ്ഞപ്പൻ, യൂത്ത് വിംഗ് ഭാരവാഹി ആൽവിൻ കെ.എ, ജില്ലാ കൗൺസിൽ മെമ്പർമാരായി ടോമി ആക്കൽ, ബിജു സ്റ്റീഫൻ എന്നിവരേയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121644/peravoor)