---
title: "എം എസ് എഫ് മലബാർ സ്തംഭന സമരം ഇരിട്ടിയിൽ ഹൈവേ ഉപരോധിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121725/iritty"
published_at: "2023-06-12T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486b9fe71640_IMG-20230612-WA0104.jpg"
keywords: []
---

# എം എസ് എഫ് മലബാർ സ്തംഭന സമരം ഇരിട്ടിയിൽ ഹൈവേ ഉപരോധിച്ചു

> **Lead Summary:** എം എസ് എഫ് മലബാർ സ്തംഭന സമരം ഇരിട്ടിയിൽ ഹൈവേ ഉപരോധിച്ചു. സർക്കാരിന്റെ മലബാർ ദേശ അയിത്തം അവസാനിപ്പിക്കുക. പ്രൊ. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തു വിടുക. സ്ഥിര ബാച്ചുകളും അനുബന്ധ സൗകര്യങ്ങളും മലബാറിലെ വിദ്യാലയങ്ങളിൽ സർക്കാർ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ റോഡ് ഉപരോധിച്ചു.

## Article Content

എം എസ് എഫ് മലബാർ സ്തംഭന സമരം ഇരിട്ടിയിൽ ഹൈവേ ഉപരോധിച്ചു. സർക്കാരിന്റെ മലബാർ ദേശ അയിത്തം അവസാനിപ്പിക്കുക. പ്രൊ. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തു വിടുക. സ്ഥിര ബാച്ചുകളും അനുബന്ധ സൗകര്യങ്ങളും മലബാറിലെ വിദ്യാലയങ്ങളിൽ സർക്കാർ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ റോഡ് ഉപരോധിച്ചു.

മണ്ഡലം പ്രസിഡന്റ്‌ ശഫാഫ് ന്റെ അധ്യക്ഷതയിൽ എം എസ് എഫ് ജില്ലാ സെക്രട്ടറി കെ പി റംഷാദ് ഉദ്ഘാടനം ചെയ്തു.ശമൽ, ഷാനി ദ് വിളക്കോട്,ആബിദ് സി, ജുനൈദ്, നൈസാം, സിയാദ്, അൻവർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121725/iritty)