---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ബാലവേല വിരുദ്ധ ദിനം ആചരിച്ചു"
english_title: "Kelakam st thomas Hss school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121790/kelakam-st-thomas-hss-school"
published_at: "2023-06-12T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486e5ef93f7f_IMG_20230612_150047.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ബാലവേല വിരുദ്ധ ദിനം ആചരിച്ചു

> **Lead Summary:** കേളകം: കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ബാലവേലകണ്ടാൽ പ്രതികരിക്കുക തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിനായി ലോക ബാലവേല വിരുദ്ധദിനം കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. പ്രമുഖ നിയമ വിദഗ്ധനും മുൻ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി വി ജോസ് ബാലവേല വിരുദ്ധ സന്ദേശം നൽകി.

## Article Content

കേളകം: കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ബാലവേലകണ്ടാൽ പ്രതികരിക്കുക തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിനായി ലോക ബാലവേല വിരുദ്ധദിനം കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. പ്രമുഖ നിയമ വിദഗ്ധനും മുൻ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി വി ജോസ് ബാലവേല വിരുദ്ധ സന്ദേശം നൽകി.

ഹെഡ്മാസ്റ്റർ എം വി മാത്യു, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ സനില എൻ, ജോസഫ് കെ സി, കുമാരി ലിഡിയ ബൈജു എന്നിവർ സംസാരിച്ചു. കുമാരി ഗ്ലാഡിസ് ബിനോയ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ദിനാചരണത്തിന്റെ ഭാഗമായി ഷോർട്ട് ഫിലിം നിർമ്മാണമത്സരം, ചിത്രരചന മത്സരം എന്നിവയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121790/kelakam-st-thomas-hss-school)