---
title: "തലശേരിയിൽ ഡോക്ടറെ മർദ്ദിച്ച പ്രതിക്ക് ജാമ്യം"
english_title: "Thalaseri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121817/thalaseri"
published_at: "2023-06-12T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486fb954e3fe_Screenshot_2023-06-12-16-32-49-08_c1ebbaff44ba152fb7f7c2e1f7129fd1.jpg"
keywords: []
---

# തലശേരിയിൽ ഡോക്ടറെ മർദ്ദിച്ച പ്രതിക്ക് ജാമ്യം

> **Lead Summary:** **തലശേരി** : തലശ്ശേരി ജനറലാശുപത്രിയിലെ വനിത ഡോക്ടറെ മർദ്ദിച്ച പ്രതിക്ക് ജാമ്യം. പാലയാട് സ്വദേശി മഹേഷിനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ദേഹമാസകലമുള്ള പരിക്ക് കണക്കിലെടുത്താണ് ജാമ്യം.

## Article Content

**തലശേരി** : തലശ്ശേരി ജനറലാശുപത്രിയിലെ വനിത ഡോക്ടറെ മർദ്ദിച്ച പ്രതിക്ക് ജാമ്യം. പാലയാട് സ്വദേശി മഹേഷിനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ദേഹമാസകലമുള്ള പരിക്ക് കണക്കിലെടുത്താണ് ജാമ്യം.

മഹേഷിനെ തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് വാഹനാപകടത്തിൽ പരിക്ക് പറ്റിയ മഹേഷിനെ ചികിത്സക്ക് വേണ്ടി, ജനറൽ ആശുപത്രിയിലെത്തിച്ചത്.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് അമൃത രാഗി എന്ന വനിതാ ഡോക്ടറായിരുന്നു. ചികിത്സ നൽകുന്നതിനിടെ, മഹേഷ്, ഡോക്ടറെ അസഭ്യം പറയുകയും അടിക്കുകയുമായിരുന്നുവെന്ന് ഡോ. അമൃത രാഗി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121817/thalaseri)