---
title: "വിദ്യയുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിപ്പിച്ച് കെ.എസ്.യു പ്രതിഷേധം"
english_title: "K s u"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121821/k-s-u"
published_at: "2023-06-12T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486fd9aa78e3_Screenshot_2023-06-12-16-40-24-14_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വിദ്യയുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിപ്പിച്ച് കെ.എസ്.യു പ്രതിഷേധം

> **Lead Summary:** വ്യാജ സർട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മതിലിൽ പ്രതീകാത്മക ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിപ്പിച്ചു.

## Article Content

വ്യാജ സർട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മതിലിൽ പ്രതീകാത്മക ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിപ്പിച്ചു.

ഡി.സി.സി ഓഫീസിൽ നിന്നും കളക്ട്രേറ്റ് കവാടത്തിലേക്ക് പ്രകടനമായെത്തിയ കെ.എസ്.യു പ്രവർത്തകരെ ടൗൺ എസ്.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.

തുടർന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും വിദ്യയെ അറസ്റ്റ് ചെയ്യുക, പോലീസിന്റെ ഒത്തുകളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ പ്രസിഡന്റ്‌ എം.സി അതുലിന്റെ നേതൃത്വത്തിൽ മതിലിൽ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിപ്പിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121821/k-s-u)