---
title: "എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു"
english_title: "Congratulations to the students who scored high marks in SSLC Plus Two exams"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121822/congratulations-to-the-students-who-scored-high-marks-in-sslc-plus-two-exams"
published_at: "2023-06-12T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486fe36df0fb_IMG-20230612-WA0022.jpg"
keywords: []
---

# എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

> **Lead Summary:**  2022- 23 എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ദുരന്തബാധിത മേഖലകളിൽ നിന്നും പഠിച്ച് മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ ആദരിച്ചു. പൂളക്കുറ്റി സെൻമേരിസ് ചർച്ച് വികാരി ഫാദർ മാർട്ടിൻ വരിക്കാനിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. മഴക്കാലം ആസന്നമായ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന ഈ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തേണ്ട രീതികളെക്കുറിച്ച് പേരാവൂർ ഫയർഫോഴ്സിന്റെ പ്രത്യേക ബോധവൽക്കരണ ക്ലാസും യോഗത്തിൽ നടന്നു.

## Article Content

 2022- 23 എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ദുരന്തബാധിത മേഖലകളിൽ നിന്നും പഠിച്ച് മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ ആദരിച്ചു. പൂളക്കുറ്റി സെൻമേരിസ് ചർച്ച് വികാരി ഫാദർ മാർട്ടിൻ വരിക്കാനിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. മഴക്കാലം ആസന്നമായ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന ഈ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തേണ്ട രീതികളെക്കുറിച്ച് പേരാവൂർ ഫയർഫോഴ്സിന്റെ പ്രത്യേക ബോധവൽക്കരണ ക്ലാസും യോഗത്തിൽ നടന്നു.

ജനകീയ സമിതി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തതിനുശേഷം നടക്കുന്ന ആദ്യ യോഗത്തിൽ മെമ്പർഷിപ്പ് വിതരണവും നടന്നു. കഴിഞ്ഞവർഷം ഉരുൾപൊട്ടലിന്റെ സമയത്ത് രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ച എംസി കുട്ടിച്ചനും ,എം എഫ് ഐ ക്കും യോഗം ആദരവ് അറിയിച്ചു. യോഗത്തിൽ സതീഷ് മണ്ണാർകുളം ,വിഎസ് ജോസഫ് ,റിൻസ് രാജു വട്ടപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

ജനകീയ പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൂളക്കുറ്റിയിൽ ചേർന്ന യോഗത്തിൽ സമിതി പ്രസിഡണ്ട് ശ്രീ. രാജു വട്ടപറമ്പിൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ എൻ സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121822/congratulations-to-the-students-who-scored-high-marks-in-sslc-plus-two-exams)