---
title: "കോട്ടയം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നാടൻ മഞ്ഞൾപൊടി പുറത്തിറക്കി"
english_title: "Kottayam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121831/kottayam"
published_at: "2023-06-12T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64870276f1906_Screenshot_2023-06-12-17-00-35-22_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കോട്ടയം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നാടൻ മഞ്ഞൾപൊടി പുറത്തിറക്കി

> **Lead Summary:** **കോട്ടയം**: സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നാടൻ മഞ്ഞൾപൊടി പുറത്തിറക്കി. വിപണനോദ്ഘാടനം കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നതിനും , അതോടൊപ്പം ഗുണഭോക്താക്കൾക്ക് ശുദ്ധമായ മഞ്ഞൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് കോട്ടയം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നാടൻ മഞ്ഞൾപൊടി പുറത്തിറക്കിയത്. കോട്ടയം തനി നാടൻ മഞ്ഞൾപൊടി എന്ന പേരിലാണ് വിപണിയിലേക്ക് എത്തിച്ചിട്ടുള്ളത്.

## Article Content

**കോട്ടയം**: സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നാടൻ മഞ്ഞൾപൊടി പുറത്തിറക്കി. വിപണനോദ്ഘാടനം കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നതിനും , അതോടൊപ്പം ഗുണഭോക്താക്കൾക്ക് ശുദ്ധമായ മഞ്ഞൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് കോട്ടയം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നാടൻ മഞ്ഞൾപൊടി പുറത്തിറക്കിയത്. കോട്ടയം തനി നാടൻ മഞ്ഞൾപൊടി എന്ന പേരിലാണ് വിപണിയിലേക്ക് എത്തിച്ചിട്ടുള്ളത്.

കഴിഞ്ഞ വർഷം കോട്ടയം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നാടൻ മഞ്ഞൾ കൃഷിക്കാവശ്യമായ സൗകര്യങ്ങൾ ചെയ്തിരുന്നു. ഇങനെ ശേഖരിച്ച മഞ്ഞൾ പൊടിപ്പിച്ചാണ് മാർക്കറ്റിൽ ഇറക്കുന്നത്. വിതരണ ഉദ്ഘാടനം കെ പി മോഹനൻ എംഎൽഎ നിർവഹിച്ചു കോട്ടയം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് എം മോഹനൻ അധ്യക്ഷത വഹിച്ചു. കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാജീവൻ ആദ്യ വില്പന നടത്തി.

മുൻ മെമ്പർ ടി കെ ഷമീം ഏറ്റുവാങ്ങി. കോട്ടയം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റർ എൻ സുജിത്ത് മെമ്പർ റിലീഫ് ഫണ്ട് വിതരണം ചെയ്തു. കൃഷി ഓഫീസർ പി എസ് സ്വരൂപ്, കോട്ടയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ പി എ ബിപിൻചന്ദ്, സെക്രട്ടറി എം സമ്പദ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121831/kottayam)